“എന്റെ കുട്ടിക്ക് നാണം ഒക്കെ വന്ന് തുടങ്ങിയോ” മീര ചോദിച്ചു.
“സന്തോഷമായി മക്കളെ, അങ്ങനെ നമ്മുടെ കൂട്ടത്തിൽ എയറിൽ തീരെ കേറാത്ത നമ്മളുടെ സുന്ദരി കുട്ടി ഇപ്പൊ എല്ലാരും കൂടി എയറിൽ ആക്കി ഇരിക്കുന്നു” പ്രിയാ പറഞ്ഞു എന്നിട്ട് കൈ അടിച്ചു, ഒപ്പം ബാക്കി രണ്ട് പേരും എട്ടിപിടിച്ചു. ഒന്ന് മതിയാക്കാൻ പറഞ്ഞ് അവൾ കൈ കാണിച്ചെങ്കിലും ആരും തന്നെ അത് മൈൻഡ് ആക്കിയില്ല, പിന്നെ അവൾ മുഖം താഴ്ത്തി അവിടെ ഇരുന്നു.
“അങ്ങനെ നിങ്ങൾക് എല്ലാർക്കും ചെക്കന്മാരെ കിട്ടി, കൂടെ ഉണ്ടായിരുന്ന നീയും പോയതോട് കൂടി ഞാൻ ഒറ്റക് ആയി” രമ്യ അവളെ നോക്കി പറഞ്ഞു
“ഡി ഞാൻ ഇപ്പോഴും നിന്റെ ടീം തന്നെ ആണ്, എനിക്ക് ആരാടി ഉള്ളത്” അവൾ പറഞ്ഞു.
“മുട്ട് മടക്കി ഒരെണ്ണം തന്നാൽ ഉണ്ടാലോ… എന്തായിരുന്നു രണ്ടാളും കൂടി കുളത്തിന്റെ നടുക്ക് പോയിട്ട് പരുപാടി, അതിന് ശേഷം പെണ്ണ് ചിരി നിർത്തിട്ട് ഇല്ല, എന്നിട്ട് അവള്ടെ കൊന്ന കെട്ടിലെ” രമ്യ പറഞ്ഞു.
“നിങ്ങൾ ഇതൊക്കെ ശ്രദ്ധിച്ചോ”
“ഇല്ലടി ഞങ്ങൾക്ക് ഇതൊന്നും കാണാൻ പറ്റില്ലാലോ… സത്യം പറ നീ എന്താണ് നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ, ആരെങ്കിലും വന്ന് ചോദിച്ച അവൻ നിന്ടെ ആരാണ് എന്നാണ് നീ പറയാ?” പ്രിയാ അവളോട് ചോദിച്ചു. കുറച്ച് നേരത്തെ നിശബ്ദത ബന്ധിച്ച് കൊണ്ടവൾ മറുപടി കൊടുത്തു.
“ഫ്രണ്ട് ആണ് എന്ന് പറയും, ഇതിൽ ഇപ്പൊ എന്ത് ഇത്ര ആലോചിക്കാൻ ഇരിക്കുന്നു” അവൾ എല്ലാരുടെയും കണ്ണിൽ നോക്കി പറഞ്ഞു.
“ഹാ… ഞങ്ങൾക്ക് ആർക്കും ഇങ്ങനെ ഒരു ഫ്രണ്ട് ഇല്ലാതെ പോയേലോ” മീര പറഞ്ഞു.