ജോസ്ന: ഏട്ടാ ഇന്നാണ് ഇവിടുത്തെ എൻ്റെ അവസാന ദിവസം. നാളെ മുതൽ ആവലഹള്ളിയില് ജോയിൻ ചെയ്യാൻ പറഞ്ഞു. നിങ്ങളുടെ കൂടെ ഞാൻ ഓകെ ആയിരുന്നു. എനിക്ക് സ്ഥലം മാറാൻ പറ്റൂല ഏട്ടാ. ഞാൻ റിസൈൻ ചെയ്യാൻ പോവാണ്. (വീണ്ടും ഏങ്ങി കരയാൻ തുടങ്ങി)
ഞാൻ: നീ കരയാതെ ഇരിക്കു. എന്തേലും ചെയ്യാം. ഞാൻ നോക്കിക്കോളാം.
പണി അങ്കിതയുടെ അടുത്ത് നിന്നും ആയിരിക്കാം എന്ന് ഞാൻ വിശ്വസിച്ചു. ഞാൻ നേരെ അങ്കിതയെ വിളിച്ചു ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് വന്നു. ഞാൻ അങ്കിതയോടു കാര്യം തിരക്കി.
അങ്കിത: നീ എന്തിനാ അഖിൽ ഏതോ പെണ്ണിന് വേണ്ടി എൻ്റെ അടുത്ത് സംശയത്തോടെ സംസരിക്കുന്നെ.? ഞാൻ ഒന്നും ചെയ്തിട്ടില്ല.
ഞാൻ: ഡോ .. നീ ചെയ്തു എന്നു ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ ഇന്നലെ എൻ്റെ കൂടെ സെൽഫി എടുക്കുമ്പോൾ നീ അവളെ ദേഷ്യത്തിൽ നോക്കുന്നത് ഞാൻ കണ്ടൂ. അതാ ജസ്റ്റ് ഒന്ന് ചോദിച്ചേ.
അങ്കിത: it’s too irritating അഖിൽ. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. ഞാൻ ഈ പ്രശ്നം സോൾവ് ചെയ്യാം. നീ ഇപ്പോള് തൽക്കാലം പോ.
കൂടുതൽ ഒന്നും പറയാതെ ഞാൻ അവിടെ നിന്നും കാറിലേക്ക് വന്നു. എല്ലാവരും ടെസ്റ്റിംഗ് കിറ്റ് എല്ലാം എടുത്ത് കാറിൽ എത്തിയിരുന്നു. അങ്കിത പുറകിലെ സീറ്റിൽ ആണ് ഇരിക്കുന്നതു, കവിതയുടെ മുഖത്ത് നല്ല സന്തോഷം കാണാം. ഫരീദ ഫുൾ ടൈം വിഘ്നേഷ്ൻ്റെ കൂടെ ആണ് നടത്തം ഇപ്പോള്. രമ്യ കാറിൽ ഇഷ്ടപ്പെട്ട പാട്ടുകൾ സെലക്ട് ചെയ്യുന്ന തിരക്കിൽ ആയിരുന്നു. എല്ലാവരും ജോസ്‌നക്കായ് വെയിറ്റ് ചെയ്യുക ആണ്, ജോസ്ന ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നടക്കുന്നു. കുറച്ച് കഴിഞ്ഞപ്പോൾ നല്ല ഒരു ചിരിയുമായി അവള് ഓടി കാറിൻ്റെ അടുത്തേക്ക് വന്നു.