ജോസ്‌ന: ഇങ്ങോട്ട്, സമയം ഇപ്പോള് 1 മണി ആവുന്നത് അല്ലെ ഉള്ളു. കുറച്ച് നേരം ഇരിക്കു ഏട്ടാ. ഞാൻ അങ്ങനെ ചോദിച്ചത് കൊണ്ടാണോ മുങ്ങുന്നെ. താൽപര്യം ഇല്ലേൽ പറയണ്ട.
ഞാൻ: അങ്ങനെ അല്ലടാ. PG യിൽ നിന്നും പുതുക്കി പണിയാൻ വേണ്ടി vacate ചെയ്യുമോ എന്ന് ചോദിച്ചു. പെട്ടന്ന് ആയത് കൊണ്ട് വേറെ മാർഗം ഇല്ല. ഞാൻ അങ്കിത ഡോക്ടറുടെ വീട്ടിലേക്ക് താമസം മാറി, ഡോക്ടർ ഇവിടെ ഇല്ലല്ലോ. അതാ സംഭവം, പുറത്ത് ആരേലും അറിഞ്ഞാൽ വേറെ രീതിയിൽ ചിന്തിക്കുമോ എന്നത് കൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല. നീ ഇനി ഇത് ആരോടും പറയരുതേ.
ജോസ്‌ന: ഏട്ടാ അങ്ങോട്ട് പോകാം please. അടിപൊളി ഫ്ലാറ്റ് ആണ്. അവിടെ പോയി ഇരിക്കാം. വൈകിട്ട് വീട്ടിൽ പൊയ്ക്കോളം. ഇവിടെ നമ്മൾ രണ്ടും മാത്രം ഇരുന്നിട്ട് എന്തിനാ, ഭയങ്കര ബോർ. Please ഏട്ടാ.
ഞാൻ അവളെ കൂട്ടി ഫ്ലാറ്റിൽ എത്തി. റൂം തുറന്നു അകത്തു കയറി സോഫയിൽ ഇരുന്നു. സ്വിഗിയിൽ ഫുഡ് ഓർഡർ ചെയ്തു വരുത്തി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ
ഞാൻ: ഒന്നൂടെ ഓർമ്മിപ്പിക്കുന്നു. ഇത് വേറെ ആരും അറിയരുത്. വെറുതെ മോശം വല്ലോം വിചാരിക്കും.
ജോസ്‌ന: ഇത് ബാംഗളൂർ ആണ് ഏട്ടാ. വേറെ ആരും ഒന്നും ചിന്തിക്കില്ല, പിന്നെ ഏട്ടൻ്റെ പേടി കവിത ഡോക്ടറെ കുറിച്ച് അല്ലെ. ഞാൻ ഒന്നും പറയാൻ പോണില്ല, പോരെ.
അവളുടെ മറുപടി കേട്ട് ഞാൻ ഒന്ന് ഞെട്ടി പോയി. ഫുഡ് എൻ്റെ തരിപ്പിൽ കയറി, ഞാൻ ഒന്ന് ചുമച്ചു.
ഞാൻ: നീ എന്താ പറഞ്ഞേ.?
ജോസ്‌ന: (ഒരു കള്ള ചിരിയോടെ) എനിക്ക് ഒരു doubt ഉണ്ടായിരുന്നു. ഇപ്പോള് confirm ആയി.