ഞാൻ: നീ വീട്ടിൽ ചെന്നിട്ട് നിർബന്ധമായും കുറച്ച് ബാം ഇട്ടു ഉഴിയണം, ഇല്ലേൽ പ്രശ്നമാണ്. തട്ടിയപ്പോൾ തന്നെ കുറച്ച് വെള്ളം കൊണ്ട് ഉഴിഞ്ഞിരുന്നേൽ ഈ പ്രശ്നം വരില്ലായിരുന്നു.
അവള് ഓകെ എന്ന് പറഞ്ഞു. അൽപ സമയം കൂടി യാത്ര ചെയ്തപ്പോൾ ടിൻ ഫാക്ടറി ബസ് സ്റ്റോപ്പ് എത്തി. അവളെ ഇറക്കി യാത്ര പറഞ്ഞു ഞാൻ ഫ്ലാറ്റിൽ എത്തി ഒന്ന് കുളിച്ചു ഫ്രഷ് ആയി നേരെ കവിതയുടെ വീട്ടിൽ എത്തി. കവിത ഡോർ തുറന്നു തന്ന് കിച്ചനിലേക്ക് പോയി, ഭർത്താവ് വരുമ്പോൾ അല്പം പിണക്കം ഉള്ള ഭാര്യ ചെയ്യുന്ന പോലെ തോന്നി എനിക്ക്, ഞാനും പിറകെ ചെന്നു.
ഞാൻ: എന്താ പെണ്ണേ ഇന്ന് ഒരു ഗൗരവം .? എന്താ ൻ്റെ കുട്ടിക്ക് പറ്റിയെ.?
കവിത: കൊഞ്ചാൻ നിൽക്കാതെ പോ മനുഷ്യ. ഞാൻ ഈ പണി ഒന്ന് തീർത്തോട്ടെ.
ഞാൻ: ഓഹ്… ശെരി. എൻ്റെ എന്തേലും ഹെൽപ്പ് വേണോ ആവോ.?
കവിത: പോയി ടിവി കണ്ട് ഇരിക്കു. അത്രേം ഹെൽപ്പ് മതി.
ഞാൻ പോയി ടിവി ഓൺ ചെയ്തു ന്യൂസ് ചാനൽ കണ്ട് കൊണ്ടിരുന്നു. കിച്ചണിൽ പണി കഴിഞ്ഞു അവള് നേരെ വാഷ്റൂമിലേക്ക് പോയി, ഒരു പത്തു മിനുട്ട് കഴിഞ്ഞ് കുളിച്ചു തോർത്തും തോളിൽ ഇട്ടു വന്നു എൻ്റെ അടുത്ത് ഇരുന്നു, T ഷർട്ടും ഷോർട്സും ആണ് വേഷം. നല്ല lux സോപ്പിൻ്റെ മണം അവളിൽ നിന്നും ഉയർന്നു. സോഫയിൽ ഇരിക്കുന്ന എൻ്റെ മടിയിൽ തല വെച്ച് കിടന്ന് അവളും ടിവി കാണാൻ തുടങ്ങി, ഇടക്കു എൻ്റെ മുഖത്തേക്ക് നോക്കി, ഞാൻ എന്തേ എന്ന ഭാവത്തിൽ പുരികം കൊണ്ട് ചോദിച്ചു.
കവിത: (ടിവിയിൽ നോക്കി കൊണ്ട്) നിനക്ക് എന്നെ മടുത്തു തുടങ്ങിയോ.?