ഞാൻ pg യിൽ എത്തി ഒന്ന് ഫ്രഷ് ആയപ്പോൾ അങ്കിതയുടെ കോൾ വന്നു.
അങ്കിത: ഡാ. നിൻ്റെ കാറിൽ ഫ്രണ്ട് സീറ്റിൻ്റെ പിറകിൽ ഉള്ള അറയിൽ ഞാൻ എൻ്റെ ഫ്ലാറ്റിൻ്റെ കീ 🗝️ ഇട്ടിട്ടുണ്ട്. ഞാൻ വരുന്ന വരെ നീ വേണേൽ അവിടെ സ്റ്റേ ചെയ്തോ. നീ എന്തായാലും റൂം നോക്കുക അല്ലേ. ഞാൻ വന്നിട്ട് നിനക്കൊരു ഫ്ലാറ്റ് നമുക്ക് ഒരുമിച്ചു കണ്ടുപിടിക്കാം. തൽക്കാലം വേറെ ആരും അറിയണ്ട. Ok.?
ഞാൻ: ശെരി ഡാ. താങ്ക്സ്. ടെൻഷൻ ഒന്നും ഇല്ലാതെ നീ പോയിട്ട് വാ, ഒന്നും ഉണ്ടാവില്ല. ഞങ്ങളുടെ പ്രാർത്ഥനകൾ ഉണ്ട് കൂടെ.
അങ്കിത: ശെരി ഡാ. ഞാൻ വെക്കുവാ. പോയി വരാം.
അതും പറഞ്ഞു അവള് കോൾ കട്ട് ചെയ്തു. ഞാൻ ഒരു 9.30 അയപ്പോളേക്കും റെഡി ആയി ഹോസ്പിറ്റലിൽ എത്തി, രമ്യയും കവിതയും ജോസ്‌നയൂം വന്നിരുന്നു. അങ്കിത ഇല്ലാത്തതിൻ്റെ ഒരു മൂകത പൊതുവെ ഉണ്ടായിരുന്നു. വാക്സിൻ ക്യാമ്പ് പെട്ടന്ന് തീർത്തു തിരിച്ചെത്തി എല്ലാവരെയും പറഞ്ഞു വിട്ട് ഞാൻ pg യിൽ ചെന്നു എൻ്റെ ഡ്രസ്സ് എല്ലാം പാക് ചെയ്തു ബാഗിൽ ആക്കി. ഒരു വർഷത്തിനു മുകളിൽ കിടന്നു ഉറങ്ങിയ ആ റൂമിനോട് നിറ കണ്ണുകളോടെ യാത്ര പറഞ്ഞു ഇറങ്ങി കീ അവിടുത്തെ അണ്ണനെ ഏൽപ്പിച്ചു ഞാൻ അങ്കിതയുടെ ഫ്ലാറ്റിൽ എത്തി.
സമയം ഏകദേശം 7 മണി ആകുന്നതേ ഉള്ളൂ. ടിവി ഓൺ ചെയ്തു ചുമ്മാ ചാനൽ മാറ്റി ഇരുന്നു. അപ്പോളാണ് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത്. നോക്കിയപ്പോൾ അത് ജോസ്‌ന ആണ്.
ജോസ്‌ന: ഹായ് ഏട്ടാ.. തിരക്കിൽ ആണോ.?
ഞാൻ: അല്ലടാ പറ, എന്തേ വിശേഷിച്ച്.?