ഞാൻ: നീ എങ്ങോട്ടാ.? എൻ്റെ കൂടെ നീ വന്നാൽ അവള് വേറെ വല്ലതും ചിന്തിക്കുമോ.
കവിത: ഒന്നും സംഭവിക്കില്ല. ഞാൻ മാനേജ് ചെയ്തോളം. നീ ഒറ്റക്ക് പോയാൽ ഓവർ സെൻ്റി ആകും.
അവള് എൻ്റെ കൂടെ കാറിൽ കയറി, ഞങൾ 10 മിനിറ്റിനുള്ളിൽ അങ്കിതയുടെ വീട്ടിൽ എത്തി. അങ്കിത ബാഗ് എല്ലാം റെഡി ആക്കി കാർ പാർക്കിംഗിൽ ഉണ്ടായിരുന്നു. അവളെ കയറ്റി നേരെ എയർപോർട്ടിലേക്ക് വച്ച് പിടിച്ചു.
അങ്കിത: കവിത ഡോക്ടർ എങ്ങനെ അറിഞ്ഞു. അഖിൽ വിളിച്ചതാണോ.
കവിത: ഈ പൊട്ടന് ഒറ്റക്ക് വരാൻ പേടി. അങ്കിത ഇവനെ വിളിച്ചപ്പോൾ ടെൻഷൻ അടിച്ചു വേഗം എന്നെ വിളിച്ചു റെഡി ആകാൻ പറഞ്ഞു. അങ്ങനെ വന്നതാണ്.
അങ്കിത: ഹ… പെട്ടന്ന് കേട്ടപ്പോൾ ഞാനും ടെൻഷൻ ആയി. ഇപ്പൊ അങ്കിൾ വിളിച്ചിരുന്നു, ടെൻഷൻ അടിക്കേണ്ട കുഴപ്പം ഇല്ല എന്നൊക്കെ പറഞ്ഞു. അപ്പോളാണ് ഒന്ന് ആശ്വാസം ആയത്.
കവിത: എന്ത് പറ്റിയതാണ്.? Any Idea ?
അങ്കിത: Heart problem എന്നാ പറഞ്ഞത്. ഡാഡി അത്യാവശ്യം നന്നായി കഴിക്കാറുണ്ട്. കൊറോണ കാരണം ബിസിനസ്സ് ഇഷ്യൂസ് അല്പം ഉണ്ട്, but അതൊന്നും അത്ര വലുതല്ല. 2 ഡേയ്സ് മുമ്പ് വാക്സിൻ എടുത്തിരുന്നു. എന്താ എന്ന് ചെന്നു നോക്കട്ടെ.
അങ്ങനെ ഞങൾ KIAL എയർപോർട്ടിൽ എത്തി, കാർ പാർക്ക് ചെയ്തു വന്നു ഒരു കോഫി കുടിച്ചു. ഒരു ആറ് മണി ആയപ്പോഴേക്കും അങ്കിത എന്നെയും കവിതയെയും കെട്ടി പിടിച്ചു യാത്ര പറഞ്ഞു നടന്നു അകന്നു. അവള് അകത്തേക്ക് കയറിയപ്പോൾ കവിത എൻ്റെ കൈ പിടിച്ചു തിരിച്ചു പാർക്കിംഗിൽ എത്തി, ഞങൾ തിരിച്ചു വീട്ടിലേക്കു വന്നു.