എൻ്റെ PG പുതുക്കി പണിയാൻ നിശ്ചയിച്ചു. അതു കൊണ്ട് അവിടെ നിന്നും ഇറങ്ങി കൊടുക്കണം എന്ന് അറിയിച്ചു. അതിനാൽ ഞാൻ 1BHK വീട് തേടി നടക്കാൻ തുടങ്ങി. ഒന്നും മനസ്സിന് ഇണങ്ങിയത് കിട്ടുന്നില്ല. അന്വഷണം ഡെയിലി നടന്നു കൊണ്ടിരുന്നു.
അങ്ങനെ എല്ലാം രസകരമായി മുന്നോട്ടു പോകവേ ഒരു ദിവസം പുലർച്ചെ നാല് മണിക്ക് അങ്കിതയുടെ കോൾ വന്നു. ഞാൻ കവിതയുടെ വീട്ടിൽ അവളെ കെട്ടി പിടിച്ചു കിടന്നു ഉറങ്ങുന്ന സമയത്താണ് അതു വന്നത്.
അങ്കിത: ഡാ.. നീ ഒന്ന് പെട്ടന്ന് വീട്ടിലേക്ക് വരുമോ ? ഒരു അത്യാവശ്യ കാര്യം ഉണ്ട്.
ഞാൻ: എന്താ, എന്ത് പറ്റി .? നീ കാര്യം പറ
അങ്കിത: എന്നെ ഒന്ന് വേഗം എയർപോർട്ടിൽ വിടണം. ഡാഡിക്കു സുഖം ഇല്ല പെട്ടന്ന് ചെല്ലണം എന്ന് പറഞ്ഞു കോൾ വന്നു. എട്ട് മണിക്ക് ഒരു flight 🛫 ഉണ്ട്. അതിൽ പോകണം.
ഞാൻ എഴുന്നേറ്റ് ഫ്രഷ് ആയി ഡ്രസ്സ് ചെയ്തു ഇറങ്ങാൻ നേരം ശ്യാമള മാഡം കോൾ ചെയ്തു.
ശ്യാമള മാഡം: ഡാ.. അങ്കിത വിളിചിരുന്നോ.? അവൾടെ ഡാഡി അല്പം ക്രിട്ടിക്കൽ സ്റ്റേജിൽ ആണ്. So, please be with her for sometime.
ഞാൻ: ok മാഡം. ഡോക്ടർ വിളിച്ചിരുന്നു, ഞാൻ ഇറങ്ങുക ആണ്.
ശ്യാമള മാഡം : ക്രിട്ടിക്കൽ ആണ് എന്ന് അവളെ അറിയിക്കണ്ട. സുഖമില്ല എന്ന് മാത്രം പറഞ്ഞിട്ടുള്ളൂ. ചിലപ്പോൾ അവള് എത്തുന്നത് വരെ പുള്ളി ഉണ്ടായിക്കോണം എന്നില്ല.
ഞാൻ: മാഡം, വേണ്ടാത്തത് ചിന്തിക്കേണ്ട. ഒന്നും സംഭവിക്കില്ല, ഫോൺ വെക്കു.
ഞാൻ കോൾ കട്ട് ചെയ്തു ഇറങ്ങാൻ ഒരുങ്ങി. അപ്പോളേക്കും കവിത ഡ്രസ്സ് ചെയ്തു എൻ്റെ കൂടെ ഇറങ്ങിയിരുന്നു.