“” ആരുമറിയരുത് ഇത്… ഒരാളും… ആകെക്കൂടി ഉള്ള ഒന്നാ…””
ശ്യാമിന്റെ ഹൃദയത്തിലും നീരുറവ പൊട്ടിത്തുടങ്ങി…
“” ശ്യാമും അച്ഛനാകാൻ പോകുവല്ലേ… ….അതോർത്തെങ്കിലും… “
പ്രമോദിന്റെ നെഞ്ചകം തകരുന്നത് ശ്യാം അറിഞ്ഞു…
നാളെ തനിക്കുമിത് സംഭവിച്ചേക്കാം…
“” ഞാനാരോടും പറയില്ല സർ…………”
തപ്തമായ ഹൃദയത്തോടെ ശ്യാം അയാളുടെ കൈ കൂട്ടിപ്പിടിച്ചു…
“” മാത്രമല്ല, ഇതിന്റെ പേരിൽ ഞാൻ ലയയെ ബ്ലാക്ക് മെയിൽ ചെയ്യാനൊന്നും വരില്ല… “
താൻ ആഗ്രഹിച്ച വാക്കുകൾ കേട്ടതും പ്രമോദ് മുഖമുയർത്തി…
നനഞ്ഞ മിഴികൾക്കിടയിലും അയാളുടെ മുഖത്തെ അല്പമാത്രമായ പ്രസന്നത കണ്ട് ശ്യാമിനും മനസ്സു നിറഞ്ഞു…
“” യാത്ര പറച്ചിലൊന്നും ഉണ്ടാവില്ല… അടുത്ത ദിവസം തന്നെ ഷിഫ്റ്റ് ചെയ്യും… കുറച്ചു കാലം ലീവെടുക്കണം… “
പ്രമോദ് പറഞ്ഞു……
ശ്യാം തലയാട്ടി……
“” വൈഫ് വരുമ്പോൾ എന്തെങ്കിലും കള്ളം പറഞ്ഞേക്കണം.. അവളും ലയയും കൂട്ടായിരുന്നു എന്നാ എനിക്ക് തോന്നിയിട്ടുള്ളത്… “”
“” ചെറുതായിട്ട്……..””
ശ്യാം ഒരു നനഞ്ഞ ചിരി ചിരിച്ചു…
“” കാണാം എന്ന് പറയുന്നില്ല… കാണാതിരിക്കാൻ ആഗ്രഹിച്ചാണ് പോകുന്നത്… “
ശ്യാമിൽ നിന്നും കൈകൾ സ്വതന്ത്ര്യമാക്കി പ്രമോദ് പിന്നോട്ടു നീങ്ങി…
“” ഞാൻ ശ്യാമിന്റെ വാക്കുകളെ വിശ്വസിക്കുന്നു… ….”
ബദ്ധപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ചിരി ശ്യാമിനു സമ്മാനിച്ചു കൊണ്ട് പ്രമോദ് പുറത്തേക്കിറങ്ങി… ….
😢 😢 😢 😢 😢
ഇന്ന് പുലർച്ചെ……….;
കസവു ബോർഡറുള്ള ചുരിദാറും ടോപ്പുമണിഞ്ഞ്, ഷാൾ നെഞ്ചിനു മീതെ വിടർത്തിപ്പിടിച്ച് ലയ ഹാളിലേക്കു വന്നു…