ഇരുവരും ഞെട്ടിയകന്നുമാറി… ….
ധൃതിയിൽ സോഫയിൽ കിടന്ന ടോപ്പ് തല വഴിയിട്ട് , ലയ തിരിഞ്ഞതും ജനാലയ്ക്കൽ ഒരു മുഖം കണ്ടു…
അമ്മ……….!!!
ശ്യാമും ടീച്ചറെ കണ്ടു കഴിഞ്ഞിരുന്നു…
ഇരുവരുടെയും മുഖം വിളറിവെളുത്തു…
“” വാതിൽ തുറക്കെടാ…………”
അതൊരു ആക്രോശമായിരുന്നു…
സോഫയിൽ കിടന്ന ലുങ്കി വാരിച്ചുറ്റി. ശ്യാം എഴുന്നേറ്റു…
“” തുറക്കാൻ………..””
പൂക്കുല പോലെ വിറയ്ക്കുന്ന ലയയെ ഒന്നു നോക്കിയ ശേഷം, ശ്യാം വാതിലിനടുത്തേക്കു നീങ്ങി…
ശ്യാം ടവർ ബോൾട്ട് നിരക്കിയതും വാതിൽ പുറത്തു നിന്നും തള്ളി , പ്രഭ അകത്തേക്ക് കയറി വന്നു…
ശ്യാമിനെ മറികടന്ന് സോഫയിൽ ഭയന്നു ചുരുണ്ടിരുന്ന ലയയെ ടീച്ചർ വലിച്ചെഴുന്നേൽപ്പിച്ചു…
കവിളടക്കം ഒരടി കിട്ടി ലയ , ഒന്നു വേച്ചു…
ലയയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് , ടീച്ചർ ശ്യാമിന്റെ മുന്നിലെത്തി നിന്നു…
“”നീ… നീ ഇവിടെ തന്നെ കാണണം… മാഷ് ഇപ്പോഴെത്തും………. “
ടീച്ചർ ലയയേയും വലിച്ചുകൊണ്ട് വാതിൽ കടന്നു… ….
😮💨 😮💨 😮💨 😮💨
കൈകളിൽ കോർത്തു കിടക്കുന്ന ചന്ദ്രദാസിന്റെ മൃതശരീരവുമായി, ശ്യാം അര നിമിഷം പകച്ചു നിന്നു…
എല്ലാം തകർന്നു… ….
ലയ ഓടിക്കയറിയ വാതിലിലേക്ക് , ഭ്രാന്തനേപ്പോലെ ഒന്നു നോക്കിയതും താഴെ പാദപതനം ശ്യാം കേട്ടു…
ബോഡി അവിടെയിട്ട് രക്ഷപ്പെട്ടാലോ എന്നവൻ ഒരു നൊടി ചിന്തിച്ചു……
തന്റെയും ലയയുടെയും ഫിംഗർപ്രിന്റുകൾ… ….? ? ?
താനും ഒരാവശ്യവുമില്ലാതെ ഇതിൽ കുടുങ്ങിയിരിക്കുന്നു…
ഒരിടി കൂടി കാതടിപ്പിക്കുന്ന ശബ്ദത്തിൽ വെട്ടി…