” നീ ഈ ചിക്കൻ ഒക്കെ എപ്പോൾ മസാല ഇട്ടു സെറ്റ് ആക്കി ” ഹരി ചോദിച്ചു
” അത് ഞാൻ ചിക്കൻ ഷോപ്പിൽ പറഞ്ഞു ചെയ്യിച്ചു വച്ചതാണ് ” റാഫി പറഞ്ഞു
സാധങ്ങൾ എല്ലാം വച്ചിട്ട് തുണി അടങ്ങിയ ബാഗ് എടുത്തു ഹരിയും റാഫിയും കിച്ചണിൽ നിന്നും പുറത്തിറങ്ങിയപ്പോൾ അഞ്ജു ബില്ഡിങ്ങിന്റെ ഓരോ ഏരിയയും നോക്കുകയായിരുന്നു . രണ്ടു കോമ്മൺ ബാത്റൂമും ബാഷ് ഏരിയയും, ഒരു വലിയ ഹാൾ അതിന്റെ പൂളിനെ ഫേസ് ചെയ്യുന്ന ഭാഗം ഗ്ലാസ് കൊണ്ടായതിനാൽ അവിടെ ഇരുന്നാൽ പൂള് കാണാൻ സാധിക്കും . ഒരു മുപ്പത് നാൽപതു പേർക്ക് ഇരിക്കാൻ ഉള്ള സ്ഥലം ഉള്ള ആ ഹാളിൽ ഒരു വലിയ ടി വി യും മ്യൂസിക് സിസ്റ്റവും ഉണ്ടായിരുന്നു . അടുത്തതായി ഒരു നല്ല ബെഡ്‌റൂം , അറ്റാച്ഡ് ബാത്രൂം , ടി വി യും മറ്റു സൗകര്യങ്ങളും ഉള്ള റൂമിൽ ഒരു ഡബിൾ ബെഡ് നന്നായി വിരിച്ചിട്ടിരുന്നു. അവൾ എല്ലാം നോക്കി കഴിഞ്ഞിട്ട് അവർ എന്തെടുക്കുവാണ് എന്ന് നോക്കാനായി പുറത്തേക്കിറങ്ങിയപ്പോൾ ഹരിയും റാഫിയും കിച്ചണിൽ നിന്നും വരുന്നത് കണ്ടു.
” എല്ലാം കണ്ടു കഴിഞ്ഞോ , ഇഷ്ടപ്പെട്ടോ സ്ഥലം ” റാഫി ചോദിച്ചു
” കിച്ചണിൽ കേറിയില്ല ബാക്കി എല്ലാം കണ്ടു , നന്നായിട്ടുണ്ട്” അവൾ പറഞ്ഞു
” കിച്ചണിൽ ഞങ്ങൾ പണി എടുക്കുവാരുന്നല്ലോ , കേറിയാൽ പണി എടുക്കേണ്ടി വന്നാലോ എന്ന് കരുതി അങ്ങോട്ട് കേറിയില്ല കള്ളി ” ഹരി ചിരിയോടെ പറഞ്ഞപ്പോൾ അവളും ചിരിച്ചു .
” കല്യാണ പെണ്ണ് പണിയെടുക്കാൻ പാടില്ല ” ചിരിയോടെ അവൾ പറഞ്ഞു അപ്പോളേക്കും അവളുടെ സങ്കോചം ഒക്കെ ഒരു വിധം മാറി എന്ന് ഹരിക്കും തോന്നി .