” മണവാളൻ മാക്സിമം അഞ്ചു മിനിറ്റിൽ എത്തുമെന്ന് ” ഹരി പതിയെ ബെഡ് റൂം തുറന്നു തല ഉള്ളിലേക്കിട്ടിട്ട് അഞ്ജുവിനോട് പറഞ്ഞു , അവളുടെ മുഖം നാണം കൊണ്ട് ചുവക്കുന്നതും ഒപ്പം ഒരു പരിഭ്രമവും അവളുടെ മുഖത്തു ഹരി കണ്ടു . അത് കാര്യമാക്കാതെ ഹരി റൂം അടച്ചിട്ട് തിരികെ പോയി കല്യാണ ശേഷം മണവാളനും മണവാട്ടിക്കും നല്കാൻ കാച്ചി വച്ച പാല് തണുപ്പിക്കാനായി കിച്ചണിലേക്ക് പോയി .
അഞ്ച് മിനിറ്റ് ആകുന്നതിനു മുന്നേ തന്നെ കാളിങ് ബെൽ ശബ്‌ദിച്ചു . ഹരി പോയി ഡോർ തുറന്നപ്പോൾ വെള്ളമുണ്ടും കുർത്തയും ധരിച്ചു, കയ്യിൽ ഒരു കവറും ആയി ഒരുങ്ങി സുന്ദരനായി നിക്കുന്ന റാഫിയെ കണ്ടു ഹരി ചിരിയോടെ അവനെ അകത്തേക്ക് സ്വീകരിച്ചു . റാഫി അകത്തേക്ക് കയറി ഹരിയെ ഒന്ന് ഹഗ് ചെയ്തു ശേഷം സോഫയിലേക്കിരുന്നു .
” ഓ അളിയാ നീ ഇത്രയും ഒക്കെ ഒരുക്കിയോ ” ഹാളിലെ കല്യാണ ത്തിനുള്ള ഒരുക്കങ്ങൾ കണ്ടു ഒരുക്കിവച്ചിരുന്ന നിലവിളക്കിലേക്ക് നോക്കികൊണ്ട് ചോദിച്ചു.
” ഒരു ആംബിയൻസ് ആയിക്കോട്ടെ എന്ന് കരുതിയാണ് , നിരീശ്വര വാദിയായ നിനക്ക് വിളക്ക് പ്രശ്നം ഇല്ലല്ലോ അല്ലെ ” ഹരി ചിരിയോടെ ചോദിച്ചു
” നാസ്തികർക്ക് അതൊക്കെ വിലക്കാണെങ്കിലും ഇന്ന് അതൊക്കെ ഇല്ലേൽ ഒരു ആംബിയൻസ് കിട്ടില്ല , അത് ഇരിക്കട്ടെ ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് റാഫി പറഞ്ഞു.
” പ്ലാസ്റ്റിക് മാലയെ കിട്ടിയുള്ളൂ ” കവറിൽ നിന്നും പ്ലാസ്റ്റിക് മാള എടുത്തു വിളക്കിന്റെ രണ്ടു വശത്തേക്കുമായി വച്ചിട്ട് ഹരി പറഞ്ഞു.