“”…നീ പൊക്കോ… ആരടുത്തുവേണേലും പൊക്കോ… എനിയ്ക്കെന്താ..?? ഞാനാരാ നിന്റെ..?? പോയിരിയ്ക്കുന്നവൻ, ഓരോരുത്തവള്മാരോട് ഒട്ടിയിരുന്ന് സംസാരിയ്ക്കാൻ… അവന്റൊരാശേച്ചി..!!”””_ എന്നെ ക്രുദ്ധിച്ച് വല്ലാത്തൊരു നോട്ടവും നോക്കിയിട്ട് അവൾ ബെഡ്റൂമിലേയ്ക്ക് പോയി…
…ഭാഗ്യം.!
ഞാനറിയാതെ ഒരു ദീർഘനിശ്വാസമെടുത്തു പോയി…
കാരണം, ആദ്യമായാണ് കലാപരിപാടി ഇത്രപെട്ടെന്ന് കഴിയുന്നത്…
അവൾ പോയികഴിഞ്ഞതും ഞാൻചുറ്റുമൊന്ന് കണ്ണോടിച്ചു…
കൊണ്ടുവന്ന കവറുകളെല്ലാം സെറ്റിയ്ക്കുമേലേ കൂട്ടിവെച്ചിട്ടുണ്ട്…
കാണുമ്പോളറിയാം വീട്ടിലോരോരുത്തർക്കുമുള്ള ഡ്രെസ്സെടുത്തു വെച്ചിട്ടുണ്ട്…
പിന്നെ വൈകിയില്ല,
ഞാൻനേരേ സെറ്റിയിലേയ്ക്ക് ചെന്നിരുന്ന് ഓരോകവറും കയ്യിലെടുത്ത് അതിനുള്ളിലേക്ക് തലയിട്ടുനോക്കി…
“”…തൊട്ടുപോകരുത്..!!”””_ ഒരലറലായ്രുന്നു… അതുകേട്ടതും എന്റെകയ്യിലിരുന്ന കവറ് നിലത്തു വീണുപോയി…
തോളിൽ ഫോൾഡ്ചെയ്തു പിൻചെയ്ത സാരിയുടെഭാഗം അഴിച്ച് കയ്യിലേയ്ക്ക് വെറുതെയിട്ട് അങ്ങോട്ടേയ്ക്കു ചവിട്ടിക്കുലുക്കിവന്ന പെണ്ണിന്റെ അപ്പോഴത്തെ ഭാവത്തിൽ സത്യംപറഞ്ഞാൽ ഞാൻ കിടുങ്ങിപ്പോയിരുന്നു…
“”…ദേ… ഈയിരിയ്ക്കുന്ന ഒറ്റ സാധനത്തിമ്മേല് തൊട്ടുപോകരുത്… തൊട്ടാ ആ കൈ ഞാൻവെട്ടും… ഞാൻവിളിച്ചല്ലോ അപ്പോളെവടെയോ പോയ്ക്കിടന്നിട്ട് പാതിരാത്രി കേറി വന്നിരിയ്ക്കുന്നു, ഞാമ്മേടിച്ചു വെച്ചിരിയ്ക്കുന്ന സാധനങ്ങളെടുക്കാൻ..!!”””_ അവള് സെറ്റിയിലിരുന്ന എല്ലാകവറുകളും തൂത്തുപെറുക്കിയെടുത്ത് എന്റെനേരേ ചീറി…