…ഈശ്വരാ.! സെക്യൂരിറ്റിയുടെ അടുത്തു നിന്നോടിയത് എത്രയുംപെട്ടെന്ന് അവൾക്കടുത്തെത്താനല്ലാർന്നോ..??
എന്നിട്ടു കാണിച്ചതോ..??
…നാശമ്പിടിയ്ക്കാൻ ഏതുനേരത്താണോ ഇവള്മാർക്കൊപ്പം കത്തിവെയ്ക്കാൻ തോന്നിയത്..??
ഞാൻ മനസ്സിലൊന്നു പിറുപിറുത്തുകൊണ്ട് മുഖമുയർത്തിയതും മുന്നിൽനിൽപ്പുണ്ട്, സംഹാരരുദ്രയുടെ പരിവേഷമണിഞ്ഞ് മീനാക്ഷി.!
അവളെനോക്കി ചുമ്മാതൊന്നു വിറയ്ക്കുമ്പോഴും മീനാക്ഷിയെന്നെ രൂക്ഷമായി നോക്കിനിൽക്കുവാണ്…
കൈ എന്റെനേരേ ചൂണ്ടി എന്തോപറയാൻ തുടങ്ങിയ അവൾ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ അടുത്തുനിന്ന ചേച്ചിമാരെ കടക്കണ്ണിൽനോക്കി…
“”…വാ..!!”””_ എന്റെ കയ്യിലൊന്നമർത്തി പിടിച്ച് നേരേഫ്ലാറ്റിലേയ്ക്കു ചവിട്ടിക്കുലുക്കിക്കൊണ്ടൊരു നടത്തയായിരുന്നു അടുത്തപടി…
“”…ഡോക്ടറേ..!!”””_ പിന്നിൽനിന്നും ആശേച്ചിയുടെ വിളിവന്നപ്പോൾ അവളൊന്നുനിന്നു… കൂടെ ഞാനും…
“”…ഡോക്ടറേ… സിദ്ധൂനെ വഴക്ക് പറയല്ലേട്ടോ… ഞങ്ങള് വിളിച്ചിട്ടാ സിദ്ധു നിന്നേ..!!”””_ ആശേച്ചിയൊരു കൈത്താങ്ങുമായി നമ്മുടെ അടുത്തേയ്ക്കുവന്നതും അവളെന്നെ രൂക്ഷമായൊന്നുനോക്കി….
അപ്പോൾ തലകുനിച്ചു നിൽക്കാനല്ലാതെ മറ്റൊന്നിനുംപറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ…
“”…നിന്നോടുഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ സിദ്ധൂ… ഇവരോടധികം കൂട്ടൊന്നും വേണ്ടാന്ന്… പിന്നുമെന്തിനാ പോണേ..??”””_
ആശേച്ചിയുടെ കൂടെത്തന്നെ അവളങ്ങനെ ചോദിച്ചതും ഞാൻ ചത്തപോലെയായി…
“”…ഡോക്ടറേ… അതിനുഞങ്ങള്… ഞങ്ങള് സിദ്ധൂനെയൊന്നും ചെയ്തില്ലല്ലോ… പിന്നെന്തിനാ ഡോക്ടറങ്ങനെ പറഞ്ഞേ..??”””_ അവളു പറഞ്ഞതുകേട്ട് ആശേച്ചിയും വല്ലാതെയായി, എങ്കിലുമവർ ഒരുവിധത്തിൽ ചോദിച്ചു…