എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Posted by

അതിനാൽതന്നെ അവർ പെട്ടെന്നെന്റെ പേരുവിളിച്ചപ്പോൾ ചെറിയൊരൽഭുതം തോന്നാതെയുമിരുന്നില്ല…

“”…ചേച്ചിയ്ക്ക്… ചേച്ചിയ്‌ക്കെങ്ങനെയെന്റെ പേരറിയാം..??””” _ കോളിങ്ബെല്ലിൽനിന്നും കയ്യെടുത്ത്, സംശയവുമായി ഞാനവരുടെ അടുത്തേയ്ക്കുചെന്നു…

“”…അതേ… ഈ വെളിച്ചപ്പാടിന് ആരെയുമറിയില്ലായ്രിയ്ക്കും… എന്നാ വെളിച്ചപ്പാടിനെ എല്ലാർക്കുമറിയാം..!!”””_ കൂടെനിന്ന ചേച്ചി എന്നെനോക്കി ചിരിയമർത്തിക്കൊണ്ട് പറയുമ്പോൾ അവരുടെകണ്ണുകൾ ഓളംവെട്ടുന്നത് ഞാൻകണ്ടു…

…വെളിച്ചപ്പാട് നിന്റെ തന്ത..!!_ അവൾടെ മുഖത്തുനോക്കി ചിരിച്ചുകൊണ്ട് മനസ്സിലതുപറഞ്ഞ ഞാൻ, സ്റ്റെയർകേസിന്റെ ഇരുമ്പുഹാൻഡിലിൽ ചാരിനിന്നു…

“”…അപ്പോളേ നമുക്കീ ഓണവും അടിച്ചു പൊളിയ്ക്കണ്ടേ സിദ്ധൂ..?? പിന്നെ ഇപ്രാവശ്യം കഴിഞ്ഞതിനെക്കാളും സൂപ്പറാക്കണം..!!”””

“”…ഓ.! ഇപ്രാവശ്യം ഞാങ്കാണില്ലാശേച്ചീ… ഞങ്ങള് നാട്ടിപ്പോവുവാ..!!”””

“”…അയ്യോ.! ഇപ്രാവശ്യം സിദ്ധുവില്ലേ..?? കഷ്ടമായിപ്പോയി..!!”””_ രണ്ടാമത്തെചേച്ചി കഷ്ടം വെച്ചപ്പോഴാണ് ഞാനുമിത്ര സെറ്റ്അപ്പാന്ന് തിരിച്ചറിയുന്നേ…

“”…അതിനെന്താ നമുക്കു തിരിച്ചുവന്നിട്ട് സെപ്പറേറ്റൊരു ഫങ്ഷനങ്ങുവെയ്ക്കാം… എന്തേയ്..??”””_ ഞാൻ ആശേച്ചിയുടെ മുഖത്തുനോക്കി ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ എന്തോ മറുപടി പറയാൻവന്നെങ്കിലും അവരുപെട്ടെന്ന് നിശബ്ദയായി… ശേഷം,

“”…ഡോക്ടറ്..!!”””_ കണ്ണുകളെന്റെ ഫ്ലാറ്റിന്റെ വാതിൽക്കൽ നട്ടുകൊണ്ട് അവർ പതിയെ ഉരുവിട്ടു…

Leave a Reply

Your email address will not be published. Required fields are marked *