…പൊളിയൂലേ എനിയ്ക്ക്..??
അയാളേയും മനസ്സിൽപ്രാകി ലിഫ്‌റ്റിലേയ്ക്കുകയറിയ എനിയ്ക്ക് എന്തു ചെയ്യണമെന്നറിയാത്ത
അവസ്ഥയായിരുന്നു…
മീനാക്ഷിയുമായുള്ള പിണക്കം കൂടുതലൊന്നും നീണ്ടുനിൽക്കില്ലെന്ന് അറിയാമെങ്കിലും, പിണങ്ങിയിരിയ്ക്കുന്ന അത്രേംനേരം എനിയ്ക്കതു സഹിയ്ക്കാൻ കഴിയുന്നതിലും മേലെയായിരുന്നു…
…കോപ്പ്.! ഏതുനേരത്താണോ കളിയ്ക്കാമ്പോവാൻ തോന്നീത്.!
“”…ഹലോ സിദ്ധൂ… ഇപ്പൊ കാണാനേയില്ലല്ലോ..!!”””_ ഓരോന്നാലോചിച്ച് ലിഫ്റ്റിറങ്ങി ഫ്ലാറ്റിലേയ്ക്കു വെച്ചുപിടിയ്ക്കുമ്പോൾ, മുകളിലേയ്ക്കുള്ള സ്റ്റെയറിന്റെഭിത്തിയിൽ ചാരിനിന്ന് രണ്ടു ചേച്ചിമാരോട് കത്തിവെച്ചുകൊണ്ടിരുന്ന ആശേച്ചി എന്നോടായി ചോദിച്ചു…
അതോടെ മറ്റു രണ്ടുപേരും എന്നെ നോക്കിയൊന്നു ചിരിയ്ക്കുവേം ചെയ്തു…
“”…എന്റാശേ… ഇപ്പൊ സിദ്ധു പഴേ സിദ്ധുവൊന്നുമല്ല… നമ്മളെയൊന്നും മൈന്റ് ചെയ്യത്തില്ലാന്നേ… ഫുൾ ജാഡയല്ലേ..!!”””_ കൂടെനിന്ന ചേച്ചി എന്റെ നെഞ്ചത്തൊന്ന് കൊട്ടിയപ്പോൾ ഫ്ലാറ്റിലേയ്ക്കുചെന്ന് മറുതയ്ക്ക് കീഴടങ്ങണോ ഇവള്മാരുടെ പരാതി തീർക്കണോയെന്നുള്ള ധർമ്മസങ്കടത്തിലായി ഞാൻ…
“”…ഇപ്പൊ രണ്ടുദിവസായ്ട്ട് കുറച്ചുബിസിയാണ് ചേച്ചീ… നിന്നുതിരിയാൻ നേരമില്ല..!!”””_ ധൃതിയിൽതന്നെ ഫ്ലാറ്റിന്റെ കോളിങ്ബെല്ലിൽ വിരൽ ചെർക്കാനൊരുങ്ങിക്കൊണ്ട് ഞാൻപറഞ്ഞു…
“”…അതെന്തുപറച്ചിലാ സിദ്ധൂ… വീട്ടിൽ വെറുതെകുത്തിയിരിയ്ക്കുന്ന തനിയ്ക്കെന്തു തെരക്ക്..??”””_ എന്നെ ആക്കിക്കൊണ്ട് ചോദിച്ച ചേച്ചിയെ പലപ്രാവശ്യം കണ്ടിട്ടുണ്ടെന്നല്ലാതെ ഇതുവരെ സംസാരിച്ചിട്ടില്ല…