“”…എന്നാലൊരു കാര്യഞ്ചെയ്യാം… ഫ്ളാറ്റിലെത്തി ഒരു പത്തുമിനിറ്റുകൊണ്ട് ഞാൻ കുളിച്ചേച്ചുവരാം… നമുക്ക് ഷോപ്പിങ്ങിനു പോവാം… എന്തേയ്..??””‘”_ ചോദിച്ചുകഴിഞ്ഞപ്പോഴാണ് പിന്നിലെ സീറ്റിലിരുന്ന കവറുകളെന്റെ ശ്രെദ്ധയിൽപ്പെടുന്നത്…
“”…ആഹാ.! നീയപ്പോൾ ഷോപ്പിങ് നടത്തിയായ്രുന്നോ..?? എന്നിട്ടാണോടീ കള്ളിപ്പെണ്ണേ ഇത്രേം ജാഡയിട്ടത്..??”””_ ചോദിച്ചതിനൊപ്പം കവിളിലൊരു കുത്തുകൊടുത്തതും,
“”…മിണ്ടാണ്ടിരിടാ പട്ടീ… എന്റേന്നു മേടിയ്ക്കും നീ..!!”””_ എന്നൊറ്റ ചീറലായ്രുന്നൂ അവൾ…
അതോടെയെന്റെ ഗ്യാസ്സുംപോയി…
പിന്നൊന്നും മിണ്ടിയില്ല…
അവളാണെങ്കിൽ എന്നെയൊന്നു നോക്കുന്നതുമില്ല…
ഫ്ളാറ്റിന്റെ എൻട്രൻസിലേയ്ക്കു കയറീതും വണ്ടിയൊന്നൊതുക്കുക പോലും ചെയ്യാതെ പിൻസീറ്റിലിരുന്ന കവറുകളുമെടുത്ത് പെണ്ണൊറ്റ പോക്കായ്രുന്നു…
ബാധകേറിയതുപോലെ ചവിട്ടിക്കുലുക്കിയുള്ള അവൾടെ പോക്കുംനോക്കി കുറച്ചുനേരമിരുന്ന ഞാൻ വേറെ വഴിയില്ലാതെ വണ്ടിയെടുത്ത് പാർക്കിങ് സെക്ഷനിലേയ്ക്കു കയറ്റിയിട്ടു…
വണ്ടിയും പാർക്ക്‌ചെയ്ത് തിരിച്ചുനടക്കുമ്പോൾ ഫ്ളാറ്റിലെ സെക്യൂരിറ്റിച്ചേട്ടൻ എന്റടുത്തേയ്ക്കുവന്നു;
“”…എന്തുപറ്റി മോനേ..?? ഡോക്ടറ്കുഞ്ഞ് ദേഷ്യത്തിലാണല്ലോ… കാര്യമെന്താ..??”””_ പുള്ളിയ്ക്കു സംശയം…
“”…ഒരു കാര്യഞ്ചെയ്, ചേട്ടനൊരഞ്ചുമിനിറ്റ് ഇവടെനിൽക്ക്… ഞാനൊരിരട്ടവരയുള്ള ബുക്കില് വിശദമായ്ട്ടെല്ലാം
എഴുതിക്കൊണ്ടേത്തരാം… എന്തേയ്..??”””_ മീനാക്ഷിയുടെ കയ്യിലിരിയ്ക്കുന്നത് ചൂടോടെ മേടിയ്ക്കാനുള്ള ധൃതിയിലോടുമ്പോഴാണ് മൂപ്പീന്നിന്റെയൊരു കുശലം…