നോക്കുമ്പോൾ കാണുന്നത് ആശേച്ചിയുടെ ഫ്ലാറ്റിന് മുന്നിലൊരാൾക്കൂട്ടം…
…ഈശ്വരാ.!
ഞാനറിയാതെ കൈ നെഞ്ചത്തുവെച്ചിട്ട് അവിടേയ്‌ക്കോടി…
അവരുടെ ഫ്ലാറ്റിനടുത്തെത്തുന്നതിനു മുന്നേതന്നെ ആശേച്ചിയുടെ ശബ്ദം കേൾക്കാമായിരുന്നു;
“”…ഡോക്ടറ് സോറിപറയാൻ വന്നതല്ലേ പറഞ്ഞിട്ട് പൊയ്ക്കോ… പെട്ടന്നാവട്ടേ..!!”””_ അവരുടെശബ്ദം വ്യക്തമായികേട്ടതും ഞാനാകെ വല്ലാതായി…
വെറുതെയൊരു സോറിപറഞ്ഞ് ആ പ്രശ്നമൊന്നു ക്ലിയറ് ചെയ്യണോന്നേ ഞാൻ കരുതിയിരുന്നുള്ളൂ…
പക്ഷേ ഈ പെണ്ണുമ്പിള്ള ഇത്രവലിയ സീനാക്കി, ആളെ വിളിച്ചുകൂട്ടി എന്റെ മിന്നൂസിനെ നാണംകെടുത്തുമെന്ന് വിചാരിച്ചില്ല…
“”…സോറി..!!”””_ പതിഞ്ഞ ശബ്ദത്തിൽ മീനാക്ഷി സോറിപറയുന്നതു കേട്ടാണ് ഞാനാളിന്റിടയിലൂടെ നുഴഞ്ഞ് അവളുടെ അടുത്തേയ്‌ക്കു കടക്കുന്നത്…
“”…കേട്ടില്ല ഡോക്ടറേ… ഒന്നുറക്ക പറേന്നേ..??””‘_ അവരുടെ ശബ്ദം ഒന്നുകൂടുയർന്നതും മീനാക്ഷി ചുറ്റും നിന്നവരെയൊക്കെ ഒന്നോടിച്ചു നോക്കി…
കൂട്ടത്തിലെന്നെ കണ്ടതും അവളുടെ കണ്ണൊന്നുനിറഞ്ഞു…
പക്ഷേ, അതു ഞാനറിയാതിരിയ്ക്കാൻ പാവം എന്നെ നോക്കിയൊന്നു ചിരിയ്ക്കാനും ശ്രെമിച്ചു…
“”…എന്താ..?? എന്താ മിന്നൂസേ..?? സോറി പറഞ്ഞില്ലേ..??”””
“”…മ്മ്മ്..!!”””_ അവൾ പതിയെയൊന്നു മൂളി…
“”…പിന്നെന്തിനാ ഇവടെ നിയ്ക്കുന്നേ..?? വാ പോവാം..!!”””
“”…അപ്പോൾ സിദ്ധു പറഞ്ഞിട്ടാണോ ഡോക്ടറ് സോറി പറയാൻവന്നേ..?? എന്തായാലും സോറിപറഞ്ഞു.. പക്ഷേ നമ്മളാരും കേട്ടില്ലാട്ടോ..!!”””_ ഞാൻ മിന്നൂസിനെയും തോളിൽചേർത്തുകൊണ്ട് തിരിച്ചു ഫ്ലാറ്റിലേയ്ക്കു നടക്കുമ്പോൾ പിന്നിൽനിന്നും ആശേച്ചി വിളിച്ചുപറഞ്ഞു…