എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Posted by

“”…നീയങ്ങ് വരോല്ലോ… കാണിച്ചുതരാം ഞാൻ..!!”””_ എന്നെ കൈയിൽകിട്ടാതായതും ബോളും വലിച്ചെറിഞ്ഞവൾ തിരികെനടന്നു…

അതോടെ ഓട്ടംനിർത്തി ഞാനുമവൾടെ പിന്നാലെചെന്നു;

“”…മിന്നൂസേ… സോറീടീ… ഈ കളി കഴിഞ്ഞുടൻ വരാൻവേണ്ടി നിൽക്കുവായ്രുന്നൂ ഞാൻ..!!”””_ കൂട്ടത്തിൽ ഒരിയ്ക്കൽക്കൂടി എറിഞ്ഞുനോക്കുവേം ചെയ്തു…

ഉടനെയവൾ വെട്ടിത്തിരിഞ്ഞു;

“”…പറഞ്ഞസമയത്ത് തീരത്തില്ലായ്രുന്നേൽ പിന്നെ നീയെന്തിനാ വരാന്നു സമ്മയ്ച്ചേ..?? വിളിച്ചപ്പോൾ പറഞ്ഞൂടാർന്നോ, വരാൻ താമസിയ്ക്കോന്ന്..!!”””

“”…അയ്ന് ഞാനറിഞ്ഞോ, ഈ നായിന്റെമക്കള് ഇമ്മാതിരി അടിയടിയ്ക്കോന്ന്..!!”””_ അറിയാതെ വായീന്നങ്ങുവീണതും അവളെന്നെ കൊല്ലുന്നൊരു നോട്ടവുംനോക്കി ഡ്രൈവിങ്ങ് സീറ്റിലേയ്ക്കു കേറി…

“”…സിദ്ധൂ… നീ പോവുവാണോ..?? ഈ കളി കഴിഞ്ഞിട്ടു പോയാപ്പോരേ..??”””_ ടീമിലെയൊരുത്തൻ വിളിച്ചുചോദിച്ചു…

അതിന്,

“”…എന്താണ്ടാ..?? ഞാൻ ജീവനോടിരിയ്ക്കുന്നതു കണ്ടിട്ട് നെനക്കു വല്ലാണ്ടങ്ങു കഴയ്ക്കുന്നെന്ന് തോന്നുന്നല്ലോ..??”””_ ന്നു തിരിച്ചുചോദിച്ച് ഞാനുമവൾടെ പിന്നാലെ കോ- ഡ്രൈവിങ്ങ് സീറ്റിലേയ്ക്കു കയറി…

“”…മിന്നൂസേ… നീയിങ്ങനെ പെണങ്ങിയിരിയ്ക്കാണ്ട് ഞാമ്പറയുന്നൊന്നു കേൾക്ക്… എടീ… എനിയ്ക്കൊരബദ്ധം പറ്റീതാ..!!”””_ വണ്ടി സ്റ്റാർട്ടാക്കിയ അവൾടെ കൈയിൽപിടിച്ചു ഞാൻ പറയാൻനോക്കിയെങ്കിലും അവളെന്റെ കൈ തട്ടിമാറ്റി…

“”…എടീ പ്ളീസ്… ഇങ്ങനെ പെണങ്ങിയിരിയ്ക്കല്ലേടീ… നിന്റെ കുട്ടൂസല്ലേ പറേണേ..!!”””_ ഒന്നുകൂടി അനുനയിപ്പിയ്ക്കാനായി ഞാൻ ശ്രെമിച്ചു നോക്കിയെങ്കിലും നോ രക്ഷ… കല്ലുപോലിരുന്നു പെണ്ണ്…

Leave a Reply

Your email address will not be published. Required fields are marked *