“”…നീയൊന്നു പോയേ… എനിയ്ക്കിപ്പോൾ സോറി പറയേണ്ട കാര്യമൊന്നും വരുന്നില്ല… അത്രയ്ക്കത്യാവശ്യമാണെങ്കിൽ നീ പോയി പറയ്..!!”””
“”…മ്മ്മ്.! എന്റാവശ്യമല്ലേ… ഞാൻതന്നെ പോയിപറയാം… പക്ഷേ… ഒരുകാര്യം..”””_ പകുതിയ്ക്കുനിർത്തി ഞാനവളുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ അവളുണ്ടക്കണ്ണുകൾ തുറിപ്പിച്ചു…
“”…ഇപ്രാവശ്യം നാട്ടിപ്പോയാ ഞാനിങ്ങോട്ട് തിരിച്ചുവരില്ല… എനിയ്ക്കു വയ്യിനി എല്ലാരേം മുന്നില് നാണങ്കെടാൻ..!!”””_ പറഞ്ഞതും ഞാൻ ഡോറിന്റെനേരേ നടന്നു…
“”…നിയ്ക്ക്..!!”””_ ബെഡിലിരുന്നവൾ വിളിച്ചെങ്കിലും ഞാനതിനു ശ്രെദ്ധകൊടുത്തില്ല…
“”…നിയ്ക്കാൻ… നിന്നോടല്ലേ നിയ്ക്കാൻ പറഞ്ഞേ..!!”””_ അവളോടിവന്ന് എന്നെ പിടിച്ചവൾക്കഭിമുഖമായി തിരിച്ചുനിർത്തി…
“”…നീയെന്തോ നാണക്കേടാന്നു പറഞ്ഞില്ലേ..?? എന്തോ നാണക്കേട്..?? പറേടാ എന്തോ നാണക്കേടെന്ന്..?? ഇവടെനിയ്ക്കൊപ്പം താമസിയ്ക്കുന്നതാണോ നെനക്കു നാണക്കേട്..?? പറേ..!!”””
“”…അതേ… അതുതന്നെയാ നാണക്കേട്..!!”””_ അവളുടെ സ്വരമുയർന്നിരുന്ന അതേതലത്തിൽ ഞാൻ മറുപടിനല്കി…
അതു ശെരിയ്ക്കുമവളെയൊന്നു ഞെട്ടിച്ചു…
“”…എന്ത്..?? എന്തു നാണക്കേട്..??”””_ അവൾ ശബ്ദംതാഴ്ത്തിയപ്പോൾ ഞാൻപറഞ്ഞത് ഫീലായിട്ടുണ്ടെന്നെനിയ്ക്കു ബോധ്യമായി…
“”…ഇനി അതൂടറിഞ്ഞേ പറ്റൂ..?? എന്നാക്കേട്ടോ… ഈ ഫ്ലാറ്റിലെ ഓരോരുത്തരും പറേണതെന്താന്നറിയോ..?? ഞാൻ പറയുന്നേന്നും നീ അനുസരിയ്ക്കത്തില്ല… എനിയ്ക്കു നിന്നെ മെരുക്കാനുള്ള കഴിവില്ലാത്തോണ്ടാ നീ കയറൂരി നടക്കുന്നേന്ന്… മാത്രോമല്ല വേറെ വല്ല നല്ല ആമ്പിളേളരുടേം കയ്യിലായിരുന്നേൽ നീ അടങ്ങിയൊതുങ്ങി ജീവിച്ചു പോയേനേന്ന്..!!”””_ ഞാൻ സ്വരം കടുപ്പിച്ചുകൊണ്ടത് പറയുമ്പോൾ അവളുടെമുഖം ദേഷ്യംകൊണ്ടു ചുവന്നുതുടുത്തു…