“”…പക്ഷേ… അതിനെനിയ്ക്കൊരു കാര്യം ചെയ്തുതരണം..!!”””
“”…എന്ത്..??”””
“”…അത്… അതു നീ ഹോസ്പിറ്റലിൽപ്പോയി കഴിഞ്ഞാൽ പിന്നെ ഞാനിവിടൊറ്റയ്ക്കല്ലേ… അപ്പോ വർത്താനംപറയാൻ കൂട്ടെന്നൊക്കെ പറയുന്നത് ആശേച്ചിയൊക്കെയാ..!!”””
“”…അതിന്..??”””
“”…അതിനൊന്നൂല..!!”””_ അവളുടെ മുഖഭാവംകണ്ടതും പിന്നീടൊന്നും പറയാൻനിന്നില്ല…
പകരം ബെഡിൽനിന്നുമെഴുന്നേറ്റ് സ്ഥലം കാലിയാക്കാനാണ് നോക്കിയത്…
“”…നിയ്ക്ക്.! എന്താ പറയാമ്മന്നേ..?? എന്തായാലുമതു പറഞ്ഞിട്ട് പോയാമതി..!!”””
“”…ഒന്നൂല്ല..!!”””_ ഞാൻ മറുപടി ആവർത്തിച്ചു…
“”…സിദ്ധൂ… വെറുതെയെന്നെ ദേഷ്യം പിടിപ്പിയ്ക്കാതെ പറ… എന്താ പറയാൻവന്നേ..??”””_ അവളുകുറച്ചു കലിപ്പിട്ട് തന്നെ ചോദിച്ചു…
“”…അത്… അതൊന്ന് നീപോയി ആശേച്ചിയോട് സോറി പറയാവോ..?? അതോടെ നമ്മളോടുള്ള ദേഷ്യോം മാറും… എന്നോടു മിണ്ടേംചെയ്യും..!!”””_ ഞാൻ മടിച്ചുമടിച്ചു പറഞ്ഞപ്പോൾ അവളെന്നെയൊരു ദഹിപ്പിയ്‌ക്കുന്ന നോട്ടംനോക്കി…
“”…നാണമില്ലല്ലോ… സ്വന്തം ഭാര്യയെക്കൊണ്ട് വേറൊരുത്തിയോട് സോറി പറയിയ്ക്കാൻ..!!”””
“”…ഇപ്പോൾ തെറ്റുചെയ്തത് ഭാര്യയല്ലേ… അപ്പോൾ ഭാര്യയല്ലേ സോറി പറയേണ്ടേ..??”””
“”…ഞാനൊരു തെറ്റും ചെയ്തിട്ടില്ല… സോറി പറയാനായിട്ടൊരു കുറ്റബോധോം തോന്നുന്നുമില്ല… നീ പോയേ..!!”””
“”…മിന്നൂസേ… പ്ലീസ്… ഒരു സോറി ചെന്ന് പറേടീ… അതോടെ പ്രശ്നം തീരുവാണേൽ നല്ലതല്ലേ..?? വാ..!!”””_ ഞാനവൾടെ കൈപിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞെങ്കിലും അവളപ്പോൾത്തന്നെ കൈ തട്ടിമാറ്റി…