“”…ഇനി കുറച്ചുകഴിയുമ്പോ ഇതുംപറഞ്ഞ് പിന്നേം വഴക്കുകൂടാനെങ്ങാനും പോയാൽ… പിന്നെയെന്നോട് മിണ്ടാമ്മരണ്ട… കേട്ടല്ലോ… ആ അത്രതന്നെ..!!”””_ ഈ കാന്താരിയെ എന്നോളം മനസ്സിലാക്കിയവരില്ലാത്തോണ്ട് തന്നെ അവളുറപ്പായുമടങ്ങും എന്ന് വ്യക്തമായിരുന്നു….
അതോടെ കക്ഷി സൈലന്റായി…
“”…അവരെന്തേലും പറഞ്ഞെന്നുകരുതി പോയേക്കുവാ തല്ലുപിടിയ്ക്കാൻ… അറ്റ്ലീസ്റ്റ് സ്വന്തംനെലയെങ്കിലും നോക്കണ്ടേ… എവിടെ… ഓരോന്നിന്റ വായിലുംനോക്കി നടക്കുവാ വെറുതെ മനുഷ്യനെ നാണം കെടുത്താനായിട്ട്… ഡോക്ടറാണ്പോലും ഡോക്ടറ്..! ഡോക്ടറായാലേ കുറച്ചൊക്കെ പേഷ്യന്റ്സ് വേണം… അല്ലാതെ ഇതുപോലെ ചവിട്ടിത്തുള്ളി നടക്കുവല്ല വേണ്ടത്..!!”””_ ഞാനെന്റെ അമർഷം പ്രകടിപ്പിച്ചപ്പോൾ മുഖവുംവീർപ്പിച്ച് എന്നെ നോക്കിയിരുന്നതല്ലാതെ മറുത്തൊരക്ഷരം മിണ്ടിയില്ല, അതു വേറൊന്നും കൊണ്ടല്ല…
…എന്നെ പേടിച്ചിട്ടാ, തിരിച്ചെന്തേലും പറഞ്ഞാൽ ഞാൻ പിണങ്ങിയാലോന്ന് പേടിച്ചിട്ട്.!
“”…നോക്കി പേടിപ്പിയ്ക്കല്ലേ… കണ്ണുഞാൻ കുത്തിപ്പൊട്ടിയ്ക്കും… നോക്കുവാ അവള്..! നീ ചെന്നവരെ തല്ലിയിരുന്നേൽ എന്തൊക്കെ പ്രശ്നമായേനേന്നറിയാവോ..?? ഇപ്പോത്തന്നെ അവരെന്തൊക്കെയാ ചെയ്യാൻപോണേന്ന് എങ്ങനെയാ അറിയുക..?? ഇതിപ്പോൾ പലയാവർത്തിയായി…
ഓരോന്നുംപറഞ്ഞ് ആളുകളുടെ മെക്കിട്ടുകേറ്റം… അതിനൊക്കെപ്പോയി മാപ്പുപറയാൻ ഞാനും… എല്ലാരും പറയുന്നതെന്താന്നറിയോ എന്റെ പിടിപ്പുകേടന്നാ..!!”””
“”…പിന്നെ അവളങ്ങനൊക്കെ പറഞ്ഞപ്പോൾ ഞാൻ കേട്ടിട്ടു നിയ്ക്കണോ..?? നടന്നതുതന്നെ… എന്നെയെന്തുപറഞ്ഞാലും ഞാൻ സയിയ്ക്കും… പക്ഷേ…”””_ അവളെന്നെ നോക്കി വാക്കുകൾ മുറിച്ചു…