“”…അതേ… ഇവൻ വെറുതെ വീട്ടിലിരിയ്ക്കുന്നതുകൊണ്ട് നിങ്ങൾക്കെന്തേലും വിഷമമുണ്ടോ..?? ഇവൻ വെറുതെ നിങ്ങളെ ശല്യംചെയ്യാൻ വരുന്നുണ്ടോ..?? ഇല്ലല്ലോ..?? പിന്നെന്തിനാ ഇവനെ ജോലിയ്ക്കു വിട്ടോളാൻ നിങ്ങൾക്കിത്ര ഉത്സാഹം..??”””_ സെയിംഫ്ലോളിറിലുള്ള ഫ്ലാറ്റുകളിൽനിന്നും ആളുകൾ ശ്രെദ്ധിയ്ക്കുന്നുണ്ടെന്നറിഞ്ഞിട്ടും അവൾക്കൊരു കുലുക്കവുമുണ്ടായില്ല…
“”…ഡോക്ടറേ… സിദ്ധൂനെ ജോലിയ്ക്കുവിടാൻ എനിക്കൊരുൽസാഹോമില്ല… പിന്നെ വെറുതേകളയുന്ന സമയത്ത് എന്തേലുമൊക്കെ നോക്കുവാണേൽ സമയോംപോവും അതിനൊപ്പം സ്വന്തം കാര്യങ്കൂടി നടക്കൂലേന്നേ ഞാനുദ്ദേശിച്ചുള്ളൂ..!!”””_ ആശേച്ചി ചുറ്റുംനോക്കി പതിയെപ്പറഞ്ഞു…
“”…അങ്ങനെ താനിപ്പോൾ കൂടുതലായൊന്നും ഉദ്ദേശിയ്ക്കണ്ട… അവനെപ്പോളെങ്കിലും എന്തേലുമാവശ്യത്തിന് തന്റടുത്ത് വന്നിട്ടുണ്ടോ..?? ഇല്ലല്ലോ..?? ഇനീം വരത്തില്ല…
തന്റടുത്തെന്നല്ല ആരുടടുത്തുമവൻ വരത്തില്ല… എനിയ്ക്കറിയാം, അവനെ നോക്കാൻ… അതോണ്ടവന്റ കാര്യമോർത്താരും കൂടുതൽ തല പുണ്ണാക്കണ്ട… ഞാൻ നോക്കിക്കോളാമവനെ..!!”””_ ആളുകൾ നോക്കിനിൽക്കുമ്പോൾ തന്നെ ആശേച്ചിയോടു ചീറിയടിച്ച മീനാക്ഷിയെ എങ്ങനെ അടക്കണമെന്നറിയാതെ ഞാൻ കുഴങ്ങി…
പക്ഷേ, അറിയില്ല… എന്തോ ഭാഗ്യത്തിന് അവൾതന്നെ സ്വയംനിർത്തി തിരിഞ്ഞു…
“”…പിന്നൊരു കാര്യം..!!”””_ എന്തോ ഓർത്തിട്ടെന്നപോലെ അവൾവീണ്ടും ആശേച്ചിയെ നോക്കി… പിന്നെപറഞ്ഞു;
“”…എന്റെ ചെക്കനൊരമ്പീഷനുണ്ട്… വെറുതേയോരോന്നുപറഞ്ഞ് അതിനെ ഡീമോട്ടിവേറ്റ്ചെയ്യാൻ ശ്രെമിച്ചാൽ മീനാക്ഷിയുടെ യഥാർത്ഥമുഖം നിങ്ങളുകാണും… അതോണ്ടെന്നെ വെറുതെയൊരിയ്ക്കൽ കൂടി ഇങ്ങനെവരുത്തി സംസാരിപ്പിയ്ക്കരുത്… കേട്ടല്ലോ..!!”””_ അവളൊന്നുകൂടി ഓർമ്മിപ്പിയ്ക്കുന്നതുപോലെ പറഞ്ഞ് തിരിഞ്ഞുനടന്നപ്പോൾ, ആശേച്ചിയ്ക്കു തല്ലുകിട്ടാത്തതിനേക്കാൾ സന്തോഷം അവളുടെ വാക്കുകളിൽനിന്നുമെനിയ്ക്കു കിട്ടിയിരുന്നു…