പക്ഷേ ഞാൻമാത്രമായിരുന്നില്ല, അടുത്ത ഫ്ലാറ്റുകളിൽ താമസിയ്ക്കുന്നപലരും അവളെ അന്തംവിട്ടുനോക്കി നിൽക്കുന്നുണ്ട്…
കാരണം, സാധാരണ സന്ധ്യകഴിഞ്ഞാൽ ഫ്ലാറ്റിന് പുറത്തിറങ്ങാത്ത മീനാക്ഷിയാണ് ആശയുടെ ഫ്ലാറ്റിനുമുന്നിൽ അവളേയും കാത്തുനിൽക്കുന്നത്…
മാത്രമല്ല, ഡ്രെസ്സ്കോഡിന്റെ കാര്യത്തിൽ ഒരു സേഫ്റ്റിപിന്നുപോലും അളന്നുകുത്തുന്ന സാധനമാണ് ഇപ്പോൾ ദേഹത്തു വലിഞ്ഞുമുറുകി കിടക്കുന്ന നൈറ്റിയുമിട്ട് മാറത്തൊരു ഷോളുപോലുമിടാതെ കോർഡോറിൽ നിൽക്കുന്നത്…
…ഈ കോപ്പത്തിയ്ക്കിത് എന്തോത്തിന്റെ കേടാന്നു നോക്കിയേ..!!_ മനസ്സിൽപറഞ്ഞു പുറത്തേയ്ക്കുനടന്ന ഞാൻ അവൾടടുത്തെത്തുന്നതിനു മുന്നേ ആശേച്ചി ഡോറുതുറന്നു…
“”…ആ.! ആരിത് ഡോക്ടറോ..?? എന്താ പതിവില്ലാണ്ടിങ്ങോട്ടേയ്ക്കൊക്കെ വാ… കേറി വാ..!!”””_ ഉപചാരപൂർവ്വം മീനാക്ഷിയെ അകത്തേയ്ക്കു ക്ഷണിച്ച ആശേച്ചിയോടെനിയ്ക്കു സഹതാപമാണ് തോന്നിയത്… പാവം…
“”…ഞാൻ തന്റടുത്ത് വിരുന്നുണ്ണാൻ വന്നതൊന്നുവല്ല… എനിയ്ക്കൊരു കാര്യമറിയണം… അതിനുവേണ്ടിയാ വന്നേ… അതിനുവേണ്ടി മാത്രം..!!”””_ അവളൊന്നു നിർത്തിയപ്പോഴേയ്ക്കും ഞാനവരുടെ അടുത്തെത്തിയിരുന്നു…
ആശേച്ചി, കാര്യമെന്താണെന്ന് അറിയാനെന്നോണം എന്നെയൊന്നു നോക്കിയപ്പോൾ മീനാക്ഷി തുടർന്നു;
“”…ഇവനോടു ജോലിയ്ക്കുപോകാൻ നിങ്ങള് പറഞ്ഞോ..??”””_ എടുത്തടിച്ചപോലങ്ങനെ ചോദിച്ചപ്പോൾ എന്റെ കണ്ണുമിഴിഞ്ഞു…
“”…അയ്യോ ഡോക്ടറേ… ഞാനങ്ങനല്ല പറഞ്ഞേ… വെറുതെ വീട്ടിലിരിയ്ക്കുവല്ലേ എന്തേലും ജോലി നോക്കിക്കൂടേന്നാ..!!”””_ ആശേച്ചി വിശദീകരണം നല്കിയപ്പോൾ പെണ്ണിന്റെമുഖം വലിഞ്ഞുമുറുകുന്നത് ഞാൻകണ്ടു…