എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Posted by

“”…വേണ്ട… ഒന്നും പറേണ്ട… എനിയ്ക്കൊന്നും കേൾക്കേമ്മേണ്ട..!!”””_ അവള് കയ്യുയർത്തിയെന്നെ തടഞ്ഞിട്ട് തിരിഞ്ഞുനടന്നു…

അതിനിടയിലോരോന്ന് പിറുപിറുക്കുന്നുമുണ്ടായ്രുന്നു;

“”…ഓരോരുത്തവള്മാര് പറയുന്നതും കേട്ടവൻ വന്നിരിയ്ക്കുന്നു… ഞാൻ വിലകൊടുക്കുന്നില്ല പോലും… അതിനിപ്പൊ ജോലിയ്ക്ക് പോണംപോലും… പോട്ടേ… എങ്ങോട്ടാന്നുവെച്ചാ പോട്ടേ… എനിയ്ക്കെന്താ..?? ഞാമ്പറയുന്നേന്നും കേൾക്കാമ്മയ്യെങ്കിൽ എവിടേ പോട്ടേ..!!”””_ പതംപറഞ്ഞുകൊണ്ട് നടക്കുന്നതിനിടയിൽ അവൾ ഇടയ്‌ക്കെന്നെയൊന്ന് തിരിഞ്ഞു നോക്കി;

“”…ഞാനിത്രേക്കെ നോക്കീട്ടും ആ ആശ പറയുന്നതാണല്ലേ വേദവാക്യം… എന്തായാലും ഞാനവളെയൊന്നു കാണട്ടേ… എന്റെ ചെക്കന്റെ മനസ്സുമാറ്റുന്നത് അവളാണോന്നെനിയ്ക്കറിയണം..!!”””_ അതുംപറഞ്ഞു മീനാക്ഷി ചവിട്ടിക്കുലുക്കിക്കൊണ്ട് മെയിൻഡോറിനു നേരേ ഒറ്റപ്പോക്കായ്രുന്നു…

എന്നാലെന്താണ് നടക്കാൻ പോണതെന്ന് മനസ്സിൽ തിട്ടപ്പെടുത്തിയെടുക്കാൻ എനിക്കൊരു നിമിഷം ചിന്തിയ്‌ക്കേണ്ട ആവശ്യമേയുണ്ടായ്രുന്നുള്ളൂ…

മെയിൻ ഡോറ് തുറക്കുന്നതും വലിച്ചടയ്ക്കപ്പെടുന്നതുമായ ശബ്ദം ചെവിയിലെത്തിയതും പിന്നൊന്നും ചിന്തിയ്ക്കാതെ ഞാനോടി….

ആ ചവിട്ടിക്കുലുക്കിപ്പോയ സാധനത്തിനെ കാലുപിടിച്ചെങ്കിലും തിരിച്ചുകൊണ്ടു വന്നില്ലെങ്കിൽ ആശയിന്ന് ആവിയാവും…

എന്നാൽ,
ഞാൻ ഡോറുതുറന്നു പുറത്തിറങ്ങിയപ്പോൾ മീനാക്ഷി ആശയുടെ ഫ്ലാറ്റിന്റെ കോളിങ് ബെല്ലുമടിച്ചിട്ട് കാത്തുനിൽക്കുന്ന കാഴ്ചയാണ് കാണാനായത്…

Leave a Reply

Your email address will not be published. Required fields are marked *