“”…ആറാവുന്നു..!!”””
…ഞഞ്ഞായി.! ഇനീപ്പൊ ഇവളിവടെക്കിടന്ന് ആറാടുവല്ലോ..??
രാവിലെയിറങ്ങുമ്പോൾ പറഞ്ഞതിനുപുറമേ രണ്ടുപ്രാവശ്യം വിളിച്ചോർമ്മിപ്പിയ്ക്കുക കൂടി ചെയ്തതായ്രുന്നൂ, ഷോപ്പിങ്ങിനുപോണ കാര്യം…
എന്നിട്ടും ഓർമ്മശക്തി കൂടുതലുള്ള ഞാനതുമറന്നു…
…സാരമില്ല, ഇനിയിപ്പോൾ പലതും ഓർമ്മിയ്ക്കാവുന്നതേയുള്ളൂ…
“”…ആഹ്.! ഇതാര് മിന്നൂസോ..?? നീയിങ്ങനെ ഇവടെവന്നു നിന്നാലെങ്ങനെ ശെരിയാവും..?? വാ… നമുക്കു ഷോപ്പിങ്ങിനു പോണ്ടേ..??”””_ ബാറ്റും തോളിലേയ്ക്കു ചായ്ച്ചുവെച്ച് ഹനുമാന്റെപോലെനിന്ന് ഞാനൊന്നിളിച്ചു കാട്ടി…
അതുകേട്ടതും മൊത്തത്തിൽ കലിപ്പിലായ്രുന്ന മീനാക്ഷിയുടെ കവിളുകൾ ചുവന്നുതുടുത്തു…
കണ്ണുകൾ രണ്ടുമുരുട്ടി ഇപ്പോൾ പുറത്തുവീഴുമെന്ന നിലയിൽ നിൽക്കുവാണ്…
അതിനൊപ്പം ഇടതുകൈയിലിരുന്ന ബോള് എന്റെനേരേ എറിയാൻകൂടി ഓങ്ങിയതും ബാറ്റുംവലിച്ചെറിഞ്ഞ് ഞാനെങ്ങോട്ടെന്നില്ലാതെ പായുവായ്രുന്നു…
അന്ന് ഗ്രൗണ്ടിലേയ്ക്കിറങ്ങിയ ആരാധകൻ കളിക്കാർക്കിടയിലൂടെ എംഎസ്ഡിയെ ഓടിയ്ക്കുമ്പോലെ അത്രേംപേരുടെ ഇടയിലൂടെ അവളെന്നെയിട്ടോടിച്ചു… സെൽഫിയ്ക്കോ ഓട്ടോഗ്രാഫിനോ വേണ്ടി അല്ലാന്നുമാത്രം…
“”…എടീ… എറിയരുത്… തലപൊട്ടും..!!”””_ പിന്നലെയോടുന്നതിനിടയിൽ ഒരിയ്ക്കൽക്കൂടി ബോളോങ്ങിയതും, ഛോട്ടാമുംബൈയിൽ പോലീസോടിയ്ക്കുമ്പോൾ ബിജുക്കുട്ടൻ തിരിഞ്ഞുനിന്ന്, എറിയരുത്… കുപ്പിപൊട്ടുമെന്നു പറയുമ്പോലെ ഞാനും വിളിച്ചുകൂവി…
എന്നാൽ, ഇതെന്താ സംഭവമെന്നുപോലും മനസ്സിലാകാതെ അവന്മാര് ഞങ്ങളെത്തന്നെ നോക്കിനിൽക്കുവായ്രുന്നു…