സംഗതി കൃത്യമായ് കൊള്ളേണ്ടിടത്തുതന്നെ കൊണ്ടെന്ന് അവളുടെ മുഖഭാവത്തിൽനിന്നും വ്യക്തവുമായി…
മുഖത്തെ ചിരി മായുന്നതിനിടയിൽ അവൾ പാഞ്ഞെന്റെ അടുത്തേയ്ക്കുവന്നു;
“”…എന്താ..??
എന്തായിപ്പങ്ങനൊരു തോന്നല്..?? അപ്പൊ നിന്റെ ഡ്രീമോ..??”””_ കളിമാറി പെണ്ണ് ഗൗരവത്തിലായി…
“”…അതൊന്നും നടക്കത്തില്ല മിന്നൂസേ… ഒരു ക്രിക്കറ്റ് പ്ലെയറാവുകയെന്നൊക്കെ പറയുന്നതൊന്നും നമ്മളുകൂട്ടിയാ കൂടില്ല..!!”””
“”…ദേ… ചെക്കാ…
എന്നെക്കൊണ്ടു വെറുതേ വേണ്ടാത്ത വർത്താനം പറയിയ്ക്കല്ലും… കൂട്ടിയാ കൂടില്ലപോലും… കഴിഞ്ഞപ്രാവശ്യം തലനാരിഴയ്ക്കല്ലേ രഞ്ജിട്രോഫിയിൽ സെലക്ടാവാണ്ട് പോയേ… കഴിഞ്ഞപ്രാവശ്യം പോയെങ്കിൽ പോട്ടേ… നമുക്കിപ്രാവശ്യം പിടിയ്ക്കാന്നേ…. അതിനാണോ വേറെ ജോലിയ്ക്ക് പോകാന്നൊക്കെ കരുതണെ..??”””_ അവളെന്റെ കവിളിൽ പിച്ചിക്കൊണ്ട് ചോദിച്ചു…
“”…അതുമാത്രമല്ല… എന്നും നിന്നെ ജോലിയ്ക്കുവിട്ട് ഞാൻ വെറുതെയിരുന്ന് തിന്നണത് മോശമല്ലേ..?? അപ്പോൾ എനിയ്ക്കുമൊരു ജോലിയുണ്ടെങ്കിൽ നല്ലതല്ലേന്ന് കരുതി… എത്രയെന്നുംപറഞ്ഞാ ഞാനിങ്ങനൊരുത്തരവാദിത്വമില്ലാണ്ട് നടക്കണേ..??”””
“”…നല്ലതൊക്കെ തന്നെയാ… പക്ഷേ മോനിപ്പോൾ ജോലിയ്‌ക്കൊന്നും പോണ്ട… നമുക്കാവശ്യത്തിനുള്ളത് ഞാൻ ജോലി ചെയ്തുണ്ടാക്കുന്നുണ്ട്… അതുകൊണ്ട് മോനിപ്പോ കിട്ടുന്നസമയത്ത് നന്നായ്ട്ട് പ്രാക്ടീസ്ചെയ്യാൻ നോക്ക്… മ്മ്മ്… പോ..!!”””
“”…ഇല്ലടീ… നാളെത്തന്നെ ചെല്ലാന്ന് ഞാനവനു വാക്കുകൊടുത്തു പോയി… ഇനി വാക്കുമാറാൻ പറ്റില്ല..!!”””_ സംഗതി ജോലിയൊന്നും സെറ്റായിട്ടില്ലെങ്കിലും സെറ്റായിയെന്നു പറഞ്ഞാൽ മറുത്തുപറയില്ലല്ലോ എന്നുകരുതിയാണ് നുണപറഞ്ഞത്…