എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Posted by

“”…അല്ല, കുട്ടൂസിനാളെ വല്ലപിടീമുണ്ടോ..??”””

അവൾ രണ്ടുകൈകളുമെന്റെ കഴുത്തിനു പിന്നിലേയ്ക്കു കൊണ്ടുപോയി കോർത്തുപിടിച്ചുകൊണ്ട് എന്റെ കണ്ണുകളിലേയ്ക്ക് തറപ്പിച്ചൊന്നുനോക്കി…

“”…ആ.! എനിയ്ക്കറീല… മാറ്… ഞാമ്പോണു..!!”””_ അവളെ തള്ളി മാറ്റാനൊരുങ്ങിയെങ്കിലും നാശത്തിന്റെ കൈകൂടുതൽ മുറുകി;

“”…അയ്യട.! അങ്ങനങ്ങുപോയാലോ… ഞാൻ വർക്ക്ചെയ്യുന്ന ഹോസ്പിറ്റലിൽവന്ന് അവിടുത്തെ നേഴ്സുമാരോട് കൊഞ്ചിക്കുഴയാൻ ഈ കള്ളക്കുട്ടൂസിനെങ്ങനെ ധൈര്യം വന്നൂന്നെനിയ്ക്കറിയണം..!!”””_ അവളെന്റെ കണ്ണുകളിൽനിന്നും അപ്പോഴും കണ്ണുകളെടുത്തിരുന്നില്ല…

“”…അതുപിന്നെന്നെയിവടെ ഒറ്റയ്ക്കാക്കീട്ട് പോവുമ്പോ… നിന്നെപേടിച്ച് അടുത്തുള്ളാരും എന്നോടുമിണ്ടാൻ വരാത്തപ്പോ പിന്നെ ഞാനെന്തുചെയ്യണം..??”””

“”…ഓഹോ.! അപ്പോൾ വർത്താനംപറയാൻ ആളെത്തേടിയാണ് എന്റെ ഹോസ്പിറ്റലിൽ വന്നതല്ലേ..?? എന്നാ നമുക്കൊരു കാര്യംചെയ്യാം… നാളെമുതലെന്റെ കുട്ടൂസിനു വർത്താനമ്പറയാൻ ഒരു ലോറീലാളെയിറക്കാം… എന്തേ..??”””_ അവളുടെ പരിഹാസവും അതിനൊപ്പമുള്ള വക്രിച്ചചിരിയും എല്ലാംകൂടിയായപ്പോൾ എനിയ്ക്കു നല്ല ദേഷ്യംവന്നു…

“”…മാറ്..!!”””_ ഞാനവളെ ദേഹത്തുനിന്നും തള്ളിമാറ്റി ബാൽക്കണിയിൽനിന്നും അകത്തേയ്ക്കു നടന്നു… പിന്നൊന്നു തിരിഞ്ഞുനോക്കി… എന്നാലപ്പോഴും ആ നാശമെന്നെ നോക്കിനിന്നു ചിരിയ്ക്കുന്നുണ്ടായ്രുന്നു…

“”…അതേ… ഇനി മുതല് ഞാനങ്ങോട്ടൊന്നും വരൂല… എനിയ്ക്കൊരു ജോബ് സെറ്റായ്ട്ടുണ്ട്… നാളെ ജോയ്ൻചെയ്യണം..!!”””_ അവളുടെ പരിഹാസചിരി കണ്ടുള്ള വാശിയിലാണ് ഞാനതുപറഞ്ഞത്…

Leave a Reply

Your email address will not be published. Required fields are marked *