“”…അത്… നീയന്ന് അനിയനാന്ന് പറഞ്ഞപ്പോൾ എനിയ്ക്കു കുറേ സങ്കടമായി… അതോണ്ടാ നീ ചേച്ചിയെന്ന് പറയുമ്പോൾ തന്നെ എനിയ്ക്കെന്തോപോലെ വരുന്നേ… ഇനീമെന്നെ ആരുടടുത്തേലും അനിയനാന്ന് പറയോന്നൊരു…”””_ ഞാൻ വാക്കുകൾമുറിച്ചതും അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് എന്റടുത്തേയ്ക്കു നീങ്ങിനിന്നു…
“”…അയ്യേ… ഇനീമങ്ങനെ പറയോന്നോ..?? അതെങ്ങനെ ശെരിയാവും..??അന്നങ്ങനൊരു സാഹചര്യത്തിൽ പറയേണ്ടിവന്നതല്ലേ… അതുപോലാണോ ഇപ്പോൾ..?? അപ്പൊപ്പിന്നെ ഞാനങ്ങനെ പറയോ..?? എന്നാലും എനിയ്ക്കതല്ലടാ കുട്ടൂസേ… നിനക്കെന്താ പക്വത വരാത്തേന്നാ..??”””
“”…വരാമ്മേണ്ടി ഞാനെന്നും ജീവൻടോൺ വാങ്ങി കഴിയ്ക്കുന്നുണ്ട്… വേണൊങ്കി കുറച്ചുവാങ്ങി തേയ്ക്കുവേം ചെയ്യാം… എന്താ മതിയോ..??”””
“”…ഓ.! അങ്ങനേങ്കിലും കുറച്ചുവന്നാൽ മതിയായിരുന്നു..!!”””_ ചിരിയടക്കാതെതന്നെ അവളെന്റെ മൂക്കിൽപ്പിടിച്ച് തലങ്ങുംവിലങ്ങും ആട്ടിക്കൊണ്ടുപറഞ്ഞു…
“”…അതുപിന്നെന്നെ കൂട്ടിലിട്ടപോലെ വളത്തുവല്ലേ… പിന്നെങ്ങനെ പക്വതയുണ്ടാവാൻ..??”””_ പരിഹസിച്ചപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിന് അങ്ങനെ പറയാനാണ് തോന്നിയത്…
“”…അയ്യോടാ.! പൊറത്തിറങ്ങാത്തൊരാള്.! അതേ… എല്ലാം ഞാനവടിരുന്നറിയുന്നുണ്ട് കേട്ടോ..!!”””_ അവൾ അർത്ഥം വെച്ച് പറയുന്നതിനിടയിലും പുഞ്ചിരിതൂകിയിരുന്നു…
“”…എന്ത്..?? മനസ്സിലായില്ല..!!”””_ ഞാൻ താല്പര്യമില്ലാത്ത മട്ടിലാണതു ചോദിച്ചത്…
“”…അല്ല… ചിലരൊക്കെ ഉച്ചയൊക്കെയാവുമ്പം ഹോസ്പിറ്റലില് വരുവേ… എന്നിട്ട് ചില നേഴ്സുപിള്ളേരുണ്ട്… അവരോടൊക്കെ ഇങ്ങനെ കൊത്തിപ്പെറുക്കി നടക്കുവേ… സിസിടിവിയിലൊക്കെ ആളുടെമുഖം വന്നാരുന്നേ… പക്ഷേ, ഇതുവരെ ആളെ പിടികിട്ടീട്ടില്ലേ… അതല്ലേ കഷ്ടേ..!!”””_ ഗൂഡസ്മിതത്തോടെ അവളെന്നെ ചുഴിഞ്ഞു നോക്കുമ്പോൾ ഞാൻ കള്ളി വെളിച്ചത്തായ ഭാവത്തിൽ അവളെ നോക്കിനിന്നു…