…അല്ലെങ്കിലും അവളെന്തൊക്കെ
കാണിച്ചാലും അവസാനം പറഞ്ഞുവരുമ്പോൾ അവളുടെ പക്ഷത്തായിരിയ്ക്കും ന്യായം.!
“”…പോട്ടെ… ദാ… ഈ ചായ കുടിയ്ക്ക്..!!”””_ അവൾ കയ്യിലിരുന്ന കപ്പ് എന്റെനേരേ നീട്ടിക്കൊണ്ട് പറഞ്ഞു…
“”…എനിയ്ക്കുവേണ്ട… തന്നത്താനങ്ങ് കുടിച്ചോണ്ടാ മതി..!!”””
“”…ഓ.! വേണ്ടെങ്കി വേണ്ട… അല്ല താനിതാരെയാ വിളിയ്ക്കുന്നേ..?? കുറേ നേരായല്ലോ തുടങ്ങീട്ട്..!!”””_ അവളെന്റെ കയ്യിലിരുന്ന ഫോണിലേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു…
“”…അതെന്തിനാ നീയറിയുന്നേ..??”””_ ഞാൻ കുറച്ചു കടുപ്പിച്ചുതന്നെ പറഞ്ഞു…
പക്ഷേ എന്റെ ഗൗരവം കണ്ടപ്പോൾ അവൾക്കു ചിരിയാണ് വന്നതെന്നത് മറ്റൊരുകാര്യം…
“”…ഓ.! കുട്ടൂസിപ്പോഴും പിണക്കത്തിലാല്ലേ..?? ചേച്ചി സ്നേഹംകൊണ്ടല്ലേ മോനോട് ദേഷ്യപ്പെട്ടേ… അതിനിങ്ങനെ പിണങ്ങിയാലെങ്ങനാ ശെരിയാവുന്നത്..??””” _അവള് രണ്ടുപ്രാവശ്യം കണ്ണുകൾ മുകളിലേയ്ക്കുയർത്തിക്കൊണ്ട് ചോദിച്ചു…
“”…മിന്നൂസേ… വേണ്ടാട്ടോ…
കൂടുതല് ചേച്ചിചമയണ്ട… എനിക്കതിഷ്ടോമല്ല..!!”””_ എനിയ്ക്കു ദേഷ്യംവന്നു…
“”…അതേ നമ്മുടെ നാട്ടിലൊക്കെ പ്രായത്തിന് മൂത്തവരെ ചേച്ചീന്നാ വിളിയ്ക്ക… കുട്ടൂസിന്റെ നാട്ടിലെങ്ങനാ..??”””_ ചോദിച്ചതും അവളൊന്നു പുഞ്ചിരിച്ചു…
…ഈശ്വരാ.! ഈ സാധനത്തിന്റെ മുഖത്തുനോക്കിയാൽ പിന്നെ കണ്ണു പറിയ്ക്കാൻ പറ്റില്ല…
അതിന്റെ കൂട്ടത്തിലാണ് മനുഷ്യനെ കുടുക്കാനായിട്ട് നശിച്ചൊരു ചിരിയുംകൂടി…
“”…ആ.! ഞങ്ങടെ നാട്ടിൽ അനിയത്തീന്നാ വിളിയ്ക്കാറ്… ദേ പ്രായത്തിനു മൂത്തതാന്നുംകരുതി എന്നുമെന്നെ കുഞ്ഞുതാക്കി അന്നത്തെപ്പോലെ അനിയനാന്ന് പറഞ്ഞാലുണ്ടല്ലോ..!!”””_ ഞാൻ ദേഷ്യത്തോടെ കണ്ണുകൾ ഫോണിലേയ്ക്കു കൊടുത്തുകൊണ്ട് പറയുമ്പോൾ അവൾ പൊട്ടിവന്ന ചിരി മറച്ചു പിടിയ്ക്കാനെന്നോണം താഴത്തേയ്ക്കു നോക്കി…