കുറച്ചുനേരം ലിവിങ്റൂമിലിരുന്ന ശേഷം ഞാനെഴുന്നേറ്റ് ബാൽക്കണിയിലേയ്ക്ക് നടന്നു…
അതിനിടയിൽ ഒരു പ്രാവശ്യം ഫോണെടുത്ത് ജിത്തുവിനെയൊന്നു വിളിയ്ക്കാനും ശ്രെമിച്ചു, ബുള്ളറ്റ് ഗ്രൗണ്ടിലിരിയ്ക്കുവാണ്…
ബാറ്റിങ്ങിനു കേറുമ്പോൾ കീയുമവന്മാരേൽ കൊടുത്തിരുന്നു…
അതൊന്നെടുപ്പിയ്ക്കണം…
ബാൽക്കണിയുടെ ഹാൻഡ്റെസ്റ്റിന്മേൽ രണ്ടുകയ്യുംവെച്ച് താഴേയ്ക്കുനോക്കി ഒരിയ്ക്കൽക്കൂടി അവനെ വിളിയ്ക്കാൻ ശ്രെമിച്ചപ്പോൾ തോളത്ത് രണ്ടുതട്ട്, ഒപ്പമൊരു ഡയലോഗും;
“”…എന്താ മാഷേ… ഫീലായോ..??”””_ ഇളംനീല നിറത്തിലുള്ള നൈറ്റിയിട്ട് കൈയിൽ ഒരുഗ്ലാസ്സ് ചായയുമായി കക്ഷി എന്നോടു ചേർന്നുനിന്നു…
ദേഹത്തേയ്ക്കു മുറുകിക്കിടക്കുന്ന നൈറ്റിയിൽ അവളുടെ കൊഴുത്തുമിനുത്ത ശരീരം തുളുമ്പിനിൽക്കുവാണ്…
“”…പോടീ കോപ്പേ… നീ നിന്റെ പണിനോക്കടീ..!!”””_ മറുപടിയായി ഞാനൊന്നു ചീറി…
“”…ഓഹ്.! പെണക്കത്തിലാണോ..?? അയ്യേ… എന്നിട്ടുപറ… എന്തേ ഫീലായോ ന്റെ കൊച്ചിന്..??”””_ അവളു വീണ്ടുമെന്നോടു ചൊതുങ്ങി, കൂട്ടത്തിലൊരു ചിരിയും…
“”… മ്മ്മ്… ഇതെന്റേന്നു മേടിയ്ക്കാനാ… ദേ… ദേഷ്യംവരുമ്പോൾ വായിത്തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞിട്ട് പിന്നെ സോറിപറഞ്ഞുവരുന്ന നിന്റെ പലതന്തക്കൊണം എന്റടുത്തു കാണിയ്ക്കരുതെന്നു പലവട്ടം ഞാൻപറഞ്ഞിട്ടുണ്ട്… അവളൊലിപ്പിയ്ക്കാൻ വന്നേക്കുന്നു..!!”””_ അവളോടൊന്നു ചീറിയശേഷം ഞാൻ വീണ്ടും ഫോണിലേയ്ക്കു കണ്ണുകളെനട്ടു…
“”…എടാ… അതു നീയെന്നെ ദേഷ്യമ്പിടിപ്പിച്ചോണ്ടല്ലേടാ… ഞാനെത്രപ്രാവശ്യം നിന്നോടുപറഞ്ഞതാ ഷോപ്പിങ്ങിനു പോണോന്ന്..?? നീയിപ്പൊ വരും… ഇപ്പൊവരുമെന്നു കരുതി എന്തോരംനേരം ഞാനിവിടിരുന്നെന്നറിയോ..?? ആ ദേഷ്യത്തിപ്പോയി നല്ലോണമൊന്നു സെലക്ടുപോലും ചെയ്യാതെ കണ്ണിൽക്കണ്ടതൊക്കെ പെറുക്കിക്കൊണ്ടു പോരുവായ്രുന്നു… അറിയോ..?? അതിന്റെ കൂട്ടത്തിൽ അവള്മാർക്കൊപ്പമിരുന്ന് കൊഞ്ചുന്നതുകൂടി കണ്ടാപ്പിന്നെ എനിയ്ക്കു സഹിയ്‌ക്കോ..?? നീതന്നെ പറ..!!”””_ മീനാക്ഷി ചോദിച്ചതിനൊന്നും എനിയ്ക്കു മറുപടിയുണ്ടായിരുന്നില്ല….