എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Posted by

“”…നീ അവർക്കുവേണ്ടി കടയിൽപോണതും കറന്റിന്റെയും വോട്ടറിന്റെയുമൊക്കെ ബില്ലടയ്ക്കാൻ പോണതുമൊക്കപ്പിന്നെ സുഖിപ്പിയ്ക്കാനല്ലാതെ വേറെ എന്തോത്തിനാ..??”””

“”…അതാണോ..?? അതവരെ സുഖിപ്പിയ്ക്കാനൊന്നുമല്ല…. ബോറാകുമ്പോൾ വെറുതെയൊന്നു പുറത്തിറങ്ങൂലേ…. അപ്പോളവർക്കെന്തേലും സഹായമായിക്കോട്ടേന്ന് കരുതും… അത്രേയുളെളടീ… അല്ലാതൊന്നുമില്ല..!!”””

“”…അവർക്കു സഹായം.! ഹ്മ്മ്മ്..!!”””_ അവളൊന്നിരുത്തി മൂളി…

പിന്നെയെന്തോ ഓർത്തിട്ടെന്നപോലെ ചോദിച്ചു;

“”…അല്ല… നെനക്കെന്താ ഇവടിത്ര ബോറ്..?? ക്രിക്കറ്റ്‌ പ്രാക്ടീസുണ്ട്… അതല്ലെങ്കിൽ ടിവിയുണ്ട്…
അതുമല്ല ഇനി നിനക്കു തുടർന്നു പഠിയ്ക്കണോന്നാണെങ്കിൽ
പൊയ്ക്കോളാനും ഞാമ്പറഞ്ഞില്ലേ… പിന്നെന്തിനാ ബോറ്..?? ഇതതൊന്നുമല്ല… നെനക്കവള്മാരോട് മിണ്ടണം… അതിനാ നീ പോണേ… എനിയ്ക്കറിയാം… ഈ പ്രായത്തിലുള്ള ആമ്പിളേളരുടെ മനസ്സിലിരുപ്പൊക്കെ എനിയ്ക്കു കൃത്യായ്ട്ടറിയാം… അതോണ്ടു നീ വെറുതെ കള്ളമ്പറയാനൊന്നും നിയ്ക്കണ്ട..!!”””

“”…എടി കോപ്പേ… ഞാനങ്ങനൊക്കെ കരുതീട്ടാണ് മിണ്ടാമ്പോണേന്നാണോ നീ കരുതീരിയ്ക്കുന്നേ..?? ദേ അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ..!!”””_ എനിയ്ക്കു ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ചിരച്ചുകേറി…

“”…സിദ്ധൂ… നീയൊന്നു പുറത്തുപോയേ… എനിയ്ക്കു ഡ്രെസ്സ് ചേഞ്ച്ചെയ്യണം..!!”””_ അവളതുപറഞ്ഞ് വാഡ്രോബിൽനിന്നും ഇളംനീല നിറത്തിലുള്ള നൈറ്റിയെടുത്ത് കട്ടിലിലേയ്ക്കിട്ടശേഷം തോളിൽനിന്നും സാരിമാറ്റിയപ്പോൾ ഞാൻ മുറിയ്ക്കു പുറത്തേയ്ക്കിറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *