“”…കുറ്റമ്പറയാനോ..??
നീയെന്താടീ പറയുന്നേ..?? ഓരോന്നു വെറുതെ പറഞ്ഞാലുണ്ടല്ലോ..!!”””
“”…വെറുതെയോ..?? വെറുതെയൊന്നുമല്ല… നീ പറഞ്ഞതു തന്നെയാ… നീ പറയാതെ അവളങ്ങനെയൊന്നും പറയത്തില്ലല്ലോ..??”””
“”…ആര്..?? എന്തു പറഞ്ഞെന്ന്..??”””
“”…ആ… ആശ.! അവളുപറഞ്ഞില്ലേ നിന്നെ വഴക്കു പറയരുതെന്ന്… അപ്പോളതിനർത്ഥം ഞാൻ വഴക്കുപറയുന്നത് നീയവളുമാരോടൊക്കെ ചെന്നു പറയോന്നല്ലേ..??”””_
അവളെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് സാരി ഒന്നുകൂടി തോളിലേയ്ക്ക് കയറ്റിയിട്ടു…
“”…എടീ… സത്യായ്ട്ടും ഞാനൊന്നുമാരോടുമ്പോയി പറഞ്ഞിട്ടില്ല… പിന്നെ നീയെന്റെ തള്ളയ്ക്കു വിളിയ്ക്കുന്നത് അവരെപ്പോഴേലുമൊക്കെ കേട്ടിട്ടുണ്ടാവും… അല്ലാണ്ടെന്റെ മിന്നൂസിനെക്കുറിച്ച് ഞാനാരോടെങ്കിലുംപോയി കുറ്റമ്പറയോന്ന് തോന്നുന്നുണ്ടോ..??”””_ ബെഡ്ഡിലേയ്ക്കിരുന്ന ഞാൻ ഒന്നെറിഞ്ഞു…
പക്ഷേ, ഏറ്റില്ല.!
“”…ആർക്കറിയാം.! അവളുമാരൊക്കെ ഒരു പണീമില്ലാതെ തിന്നുകുടിച്ചു വീട്ടിക്കിടക്കുമ്പോൾ ആരേങ്കിലുമൊക്കെ കുറ്റം പറയണോന്ന് തോന്നും… അപ്പോളവള്മാരെ സുഖിപ്പിയ്ക്കാനായിട്ട് നീയെന്റെ കുറ്റോക്കെ പറഞ്ഞുകൊടുക്കുന്നില്ലാന്ന് ആര് കണ്ടു..??”””_ അവള് സ്വയം പിറുപിറുത്തുകൊണ്ട് മുടിയുംവാരിക്കെട്ടി ബാത്ത്റൂമിലേയ്ക്കു നടന്നു…
അവളു തിരിച്ചുവരുന്നതുവരെ ഞാൻവെറുതെ കട്ടിലിലിരുന്നു…
“”…ഞാനവരെ സുഖിപ്പിയ്ക്കാൻ നോക്കീന്നു നീ പറഞ്ഞത് എന്തർത്ഥത്തിലാ..??”””_ അവള് മുഖംകഴുകി, ടവലുകൊണ്ട് തുടച്ചശേഷം പുറത്തേയ്‌ക്കുവന്നപ്പോൾ ഞാൻചോദിച്ചു…