താമസിച്ചില്ല, ഞാനുടനെ നിലത്തുകിടന്ന കവറുകൂടി കുനിഞ്ഞെടുത്ത് അവൾക്കു നീട്ടി…
“”…ഇങ്ങട് താ..!!”””_ എന്റെ കയ്യിൽനിന്നും ആ കവറുകൂടി പിടിച്ചുമേടിച്ച് രൂക്ഷമായൊന്നുകൂടി നോക്കിയിട്ട് ചവിട്ടിക്കുലുക്കിക്കൊണ്ടവൾ ബെഡ്റൂമിലേയ്ക്കു നടന്നു…
കുറച്ചുനേരം പിന്നേയുമവിടിരുന്ന ഞാൻ പതിയെ ബെഡ്റൂമിലേയ്ക്ക് തലയെത്തിച്ചുനോക്കി…
കാലുകൾ രണ്ടും പുറത്തേയ്ക്കിട്ട് ബെഡ്ഡിൽ കുറുകെകയറി കവിഴ്ന്നുകിടക്കുകയാണ് കക്ഷി…
സാരിയ്ക്കു കീഴെയായി ആ രണ്ടു കാലുകളിലുമായി വലിഞ്ഞുകിടന്ന പാദസരങ്ങളുടെ ഭംഗിയും നോക്കിയിരുന്ന ഞാൻ, അവളെഴുന്നേൽക്കും മുന്നേപോയി ആശേച്ചിയെയൊന്നു സോപ്പിടാമെന്നു കരുതി പതിയെയെഴുന്നേറ്റ് മെയിൻ ഡോറിനടുത്തേയ്ക്ക് നടന്നു…
“”…എങ്ങോട്ടേയ്ക്കാ..??
ഏതവളെ കാണാനാ പതുങ്ങിപ്പോണേ..??മര്യാദയ്ക്ക് അകത്തേറി പൊയ്ക്കോ..!!”””_ ഞാൻ ഡോറിന്റെ ലോക്കിളക്കി ഒരുകാല് പുറത്തുവെച്ചതും അവളെന്നെപ്പൊക്കി…
എന്നാലും ഇത്രേന്നേരം കവിഴ്ന്നുകിടന്ന ഇവളിതെങ്ങനെ അറിഞ്ഞെന്നാണ്..??
“”…നിന്നോടു പറഞ്ഞത് കേട്ടില്ലേ..?? അകത്തേറി പോവാൻ..!!”””_ അവള് ഊർന്നു കയ്യിലേയ്ക്കുവീണ സാരി അലക്ഷ്യമായി തോളിലേയ്ക്കു മടക്കിയിട്ട് എന്റെനേരേ പാഞ്ഞുവന്നു…
“”…മിന്നൂസേ… വിട്..!!”””_ അവളെന്നെയും പിടിച്ചുവലിച്ച് ബെഡ്റൂമിലേയ്ക്കു നടക്കുമ്പോൾ പിന്നിൽ ഡോറ് വലിഞ്ഞടയുന്ന ശബ്ദംകേട്ട് ഞാനവളോട് പറഞ്ഞു…
“”…എന്തിനാ..?? എന്തിനാ വിടുന്നേ..?? അവളുമാരോട് ചെന്നെന്റെ കുറ്റം പറഞ്ഞോടുക്കാനല്ലേ..??”””_ ബെഡ്റൂമിനുള്ളിലേയ്ക്ക് എന്നെപിടിച്ചു തള്ളിയിട്ട് അവളെന്റെ നേരേചീറി…