എനിക്ക് അവരുടെ കയ്യിലുള്ള ഒരു പേപ്പറിൽ സ്വന്തം നമ്പറും പേരും എഴുതി എന്റെ കയ്യിൽ തന്നു. ഞാൻ അത് എടുത്തു വായിച്ചു. അതിൽ സ്മിത എന്ന് പേര് എഴുതി വെച്ചിട്ടുണ്ട്. അങ്ങനെ ചേച്ചി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിപോയി. ഞാൻ അങ്ങനെ ലുലു മാൾ കാണാനുള്ള ആവേശത്തിൽ ഇടപ്പള്ളി ഇറങ്ങിയതും വേഗം മാളിലേക്ക് കയറി അവിടെ മൊത്തം ചുറ്റിയടിച്ചു നടന്നു.
ലുലു മാൾ കണ്ടതിന്റെ സന്തോഷത്തിൽ ഞാൻ ആ ചേച്ചി തന്ന നമ്പർ ഒക്കെ മറന്നുപോയി. രാത്രി വളരെ താമസിച്ചു ഹോട്ടലിൽ എത്തി. അവിടെത്തന്നെ ആണ് ഞാൻ കിടക്കുന്ന മുറിയും. ഡ്രസ്സ് മാറ്റിയപ്പോൾ അതിൽ നിന്നും ആ ചേച്ചി തന്ന കടലാസ് കഷ്ണം താഴോട്ട് വീണു. ഞാൻ അത് ഒന്ന് നോക്കി എന്റെ അലമാരയിലേക്ക് വെച്ച്. അങ്ങനെ കാലങ്ങൾ കടന്നുപോയി ഹോട്ടലിലെ ജോലി മടുത്തു തുടങ്ങി.
കാരണം പഴയ സഹപ്രവർത്തകർ ഒക്കെ മാറി പിന്നെ ഹോട്ടലിന്റെ മാനേജമെന്റ് പൂർണമായും മാറി. ഇപ്പോ ഏകദേശം ആറുമാസം ആവാനായി. എനിക്ക് ഒരു ആറുമാസം ലീവ് എടുക്കണം.. അങ്ങനെ ഞാൻ കയ്യിൽ സമ്പാദിച്ച പൈസ കൊണ്ട് കൊറേ സ്ഥലങ്ങൾ കറങ്ങാൻ വേണ്ടി തീരുമാനിച്ചു.
കേരളത്തിലും നോർത്തിന്ത്യൻയിലും എല്ലാം കറങ്ങി ഒരു നാല് മാസം ചുറ്റിയടിച്ചു. തിരിച്ചു ഹോട്ടലിലേക്ക് വന്നപ്പോ പുതിയമനെജ്‌മെന്റ് എന്റെ ജോലി വേറെ ഏതോ ഹിന്ദിക്കാരനു കൊടുത്തു. ഞാൻ കൊറേ പ്രാവിശ്യം മാനേജരോട് സംസാരിച്ചു. അയാൾക്ക് എന്റെ പകുതി പൈസ മാത്രം കൊടുത്താൽ മതി അതുകൊണ്ട് എനിക്ക് ഇവിടെ ജോലി ഇല്ല എന്ന് ആണ് പറഞ്ഞത്.
അങ്ങനെ എന്റെ സാധനങ്ങൾ ഒക്കെ എടുത്തു ഞാൻ അവിടെ നിന്ന് ഇറങ്ങി. മൂന്നു നാല് ദിവസം അവിടെയും ഇവിടെയും ഒക്കെ നിന്ന് കയ്യിലുള്ള പൈസ മൊത്തം തീർന്ന്. വിശന്നിട്ടും കിടക്കാൻ സ്ഥലമില്ലാഞ്ഞിട്ടും ആകെ ഒരു എത്തുമ്പിടിയും കിട്ടാതെ ആയി. എന്ത് ചെയ്യും എന്ന് വിചാരിച്ചു നിക്കുമ്പോ അപ്പോഴാണ് എനിക്ക് ആ ചേച്ചി തന്ന നമ്പർ ഓർമ വന്നത്.