സമയത്തെ പറ്റി റീനക്കു ബോധമുണ്ടായതു അപ്പോഴാണ്. വാച്ചിൽ നോക്കി. സമയം പത്തര കഴിഞ്ഞിരിക്കുന്നു.
“ഇനി പോകാൻ നോക്കാം. ലേറ്റ് ആകുന്നതു ബുദ്ധിയല്ല”
“ഞാൻ കാറിൽ കൊണ്ടാക്കാം. ഇനി എപ്പോഴാണു കാണുക?”
“ഇതു എപ്പോഴും ഒരു ഓർമ്മക്ക് . വീണ്ടും കണ്ടാൽ പ്രശ്നം ആവും. ആ മൊബൈൽ ഒന്നു തന്നേ..”
റീന കൈ നീട്ടി.
ആരെ വിളിക്കാനാണാവോ ? ജയേഷ് ഫോൺ കൊടുത്തു.
“ഞാൻ സുനിലിൻ്റെ നംബർ ഡിലിറ്റ് ചെയ്തു. ഇനി വിളിക്കാൻ തോന്നരുതല്ലോ”, റീന പറഞ്ഞു.
ഏല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ സമാധാനിച്ചു അവസാനിക്കേണ്ടതല്ലേ ജയേഷ് ? വിഷമത്തോടെ എങ്കിലും..
( അവസാനിച്ചു)