ഓർമ്മപ്പൂക്കൾ 4 [Nakul]

Posted by

പെട്ടെന്ന് ഒരു കൊള്ളിയാൻ മിന്നി. രണ്ട് മൂന്ന് സെക്കൻ്റുകൾ അതിൻ്റെ പ്രകാശം അന്തരീക്ഷത്തിൽ കത്തിനിന്നു .ആ വെളിച്ചത്തിൽ മാധവൻ ആ കാഴ്ച കണ്ടു . ഗെയിറ്റിൽ ഒരു രൂപം . ലഹരിയിലും അയാൾ നടുങ്ങിപ്പോയി. ഈ കാലം കെട്ട സമയത്ത് ആരാണ് . മാധവൻ നോക്കി നിൽക്കെ അത് ഗെയിറ്റ് തുറന്ന് മുറ്റത്തേക്ക് കയറി. നേരെ നടന്നടുക്കുകയാണ്.

അടുത്ത മിന്നലിൽ മാധവൻ കുറച്ച്കൂടെ വ്യക്തമായി കണ്ടു . അതൊരു സ്ത്രീയാണ്. മാധവൻ കയ്യിലിരുന്ന ക്ലാസ് ഒറ്റ വലിക്ക് അകത്താക്കി .ഗ്ലാസ് അറിയാതെ നിലത്തേക്ക് വീണു. അത് വീണുടഞ്ഞു . ” ആരാ ” ? മുന്നിൽ വന്ന് നിന്ന രൂപത്തേ നോക്കി മാധവൻ വിറക്കുന്ന ശബ്ദത്തിൽ ചോദിച്ചു. ” ഞാൻ ഗംഗ ” . ഇരുട്ടിൽ നിൽക്കുന്ന രൂപം മറുപടി പറഞ്ഞു. മാധവൻ അമ്പരന്നു.

” മാധവേട്ടൻ താലി ചാർത്തിയ ഗംഗ ” . അയാൾ നോക്കി നിൽക്കെ അവൾ പുറത്തെ ഇരുട്ടിൽനിന്ന് അകത്തെ വെളിച്ചത്തിലേക്ക് കയറി .പുറകെ മാധവനും . താൻ സ്വപ്നം കാണുകയാണോ? അതോ രക്തത്തിലെ ആൽക്കഹോൾ ഉണ്ടാക്കുന്ന മായക്കാഴ്ചകളോ? മാധവൻ അകത്തേക്ക് നടന്നു. അകത്തെ മെഴുതിരി വെട്ടത്തിൻ്റെ മഞ്ഞപ്പിലും മദ്യത്തിൻ്റെ മത്തിലും അയാൾ ആ ചുവന്ന പട്ട് സാരി അയാൾ തിരിച്ചറിഞ്ഞു. പ്രമീള . അമ്മയുടെ പേര് ഡോക്ടർ മാധവൻ്റെ ചുണ്ടിൽ നിന്ന് ഉതിർന്ന് വീണു .

അകത്തേക്ക് അടിച്ച് കയറിയ ഈറൻ കാറ്റിൽ വിറച്ചു പോയ അമ്മ അദ്ദേഹത്തോട് പറഞ്ഞു. “എനിക്ക് തണുക്കുന്നു മാധവേട്ടാ.പോയി ആ വാതിൽ അടയ്ക്കു ” . ഒരു യന്ത്രം പോലെ നോട്ട് മാധവൻ പുറകോട്ട് നടന്ന് വാതിലുകൾ ചേർത്തടച്ചു കുറ്റിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *