ഞാൻ : ആന്റി ആ ചേച്ചി പോയോ?
റംലത്ത് : ആ പോയല്ലോ അജു, കുറച്ചു നേരമായി
ഞാൻ : മം
റംലത്ത് : ഇക്ക ഈ വഴി വന്നിരുന്നേ അപ്പൊ ബസ്സ് സ്റ്റാൻഡിൽ കൊണ്ടുവിടാന്ന് പറഞ്ഞു
ഞാൻ : ഓ… അത് നന്നായി
എന്ന് പറഞ്ഞു കൊണ്ട് ബാഗ് എടുത്ത്
ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ
മുറിയിൽ നിന്നും വന്ന്
സൽമ : കഴിച്ചിട്ട് പോവാടാ
ഞാൻ : ഏയ് ഇല്ലടി, വീട്ടീന്ന് രാവിലെ ഇറങ്ങിയതാ അമ്മ അന്വേഷിക്കുന്നുണ്ടാവും
സൽമ : എന്നാ വിട്ടോ, പോവുന്ന കാര്യം മറക്കണ്ട
ഞാൻ : ആ ശരിയടി
എന്ന് പറഞ്ഞു കൊണ്ട് ബൈക്കും എടുത്ത് ഞാൻ വീട്ടിലേക്ക് വന്ന് സിറ്റൗട്ടിൽ ഇരിക്കുന്ന അച്ഛനെ നോക്കി അകത്ത് കയറി മുറിയിലേക്ക് പോവുന്നേരം ഹാളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന
രഞ്ജിനി : ചേച്ചി അജു വന്നട്ടോ…
ബസ്സ് സ്റ്റാൻഡിലേക്ക് പോയ ആള് ഇവിടിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട്, ശബ്ദം താഴ്ത്തി
ഞാൻ : ഇതെങ്ങനെ?
ആ സമയം അമ്മ അങ്ങോട്ട് വന്നതും എന്നെ നോക്കി ഒന്നുമറിയാത്ത പോലെ, പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : ക്ലാസ്സ് കഴിഞ്ഞ് ഇപ്പഴാണോ വരുന്നത്, സമയം ഒന്നായല്ലോ ചെക്കാ
അമ്മ : മോനിത് എവിടെയായിരുന്നു, വിളിക്കാൻ ഞാൻ ഫോൺ എടുക്കുവായിരുന്നു
രഞ്ജിനിയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : കൂട്ടുകാരന്റെ വീട്ടിൽ പോയതാമ്മേ
അമ്മ : ഹമ്..രാവിലെ പോയതാ, വേഗം കൈ കഴുകി വന്ന് വല്ലതും കഴിക്കാൻ നോക്ക്
എന്നും പറഞ്ഞ് അമ്മ ദേഷ്യം കാണിച്ച് പോയതും, രഞ്ജിനിയുടെ അടുത്ത് ചെന്ന്
ഞാൻ : പറഞ്ഞില്ലല്ലേ..
രഞ്ജിനി : എന്തിന്? നീ വാ ഇരിക്ക്
ഞാൻ : ഡ്രെസ്സൊന്ന് മാറട്ടെ