“”ടോണിച്ചായാ… ഇത് ഷംസു..എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്.. ഇനി വേറൊരു കൂട്ടുകാരൻ കൂടിയുണ്ട്… സുനിക്കുട്ടൻ.. അവനിപ്പോൾ വരും…ടോണിച്ചന്റെ എന്താവശ്യത്തിനും ഞങ്ങൾ മൂന്നുപേരും ഉണ്ടാവും…””
ബെഞ്ചിലിരുന്ന ടോണിയോട് മാത്തുക്കുട്ടി പറഞ്ഞു.
“” ആ ടോണിച്ചാ… ഇന്നലെ നീ കണ്ടില്ലേ… നമ്മുടെ അബൂബക്കർ ഇക്ക… ഇക്കയുടെ ഇളയ മോനാ..
ഇനി ഒരുത്തൻ കൂടിയുണ്ട്, സുനിക്കുട്ടൻ,,. മൂന്നു പേരുംകൂടി ഒന്നിച്ച് നിന്നാൽ ടോണിച്ചന് പിന്നെ ഒന്നും നോക്കാനില്ല.. എല്ലാത്തിനും ഇവൻമാർ മതി… “
കറിയാച്ചൻ അവരെ വിശദമായി പരിചയപ്പെടുത്തി.
ടോണിയും അവർക്കൊപ്പമിരുന്ന് ചായ കുടിച്ചു.
ഏഴ്മണിയായെങ്കിലും ഇപ്പഴും ഇരുട്ട് തന്നെയാണ്.. നല്ല കോടമഞ്ഞും..
ചായകുടികഴിഞ്ഞ് ടോണി ഒരു സിഗററ്റെടുത്ത് കത്തിക്കുന്നത് ഷംസു തെല്ലൊരു അസൂയയോടെ നോക്കി നിന്നു. സ്വതവേ അൽപം അപകർഷതാ ബോധമുള്ളവനാണ് ഷംസു..
സുന്ദൻമാരായ ആണുങ്ങളെ കാണുമ്പോൾ അവനൊരു തരം അസൂയയയാണ്.
പക്ഷേ.. ടോണിയോട് അവന് ആരാധനയാണ് തോന്നിയത്.. താൻ തേടിയതെന്തോ കണ്ടെത്തിയ ഒരു ആവേശം..
അമ്പാനേ…ശ്രദ്ധിക്ക്.. ശ്രദ്ധിച്ച്കൈകാര്യം ചെയ്യണം…
അവന്റെ മനസ് അവനോട് തന്നെ മന്ത്രിച്ചു.
കടയുടെ മുന്നിൽ ഒരു ബൈക്ക് വന്ന് നിന്നു. അതിൽ നിന്നിറങ്ങുന്ന ചെറുപ്പക്കാരനെ ടോണിനോക്കി.
“”ടോണിച്ചാ.. ഇത് സുനിക്കുട്ടൻ.. എന്നാ നമുക്കിറങ്ങിയാലോ.. ?””
മാത്തുക്കുട്ടി സുനിക്കുട്ടനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
“” ഇറങ്ങാം മാത്തുക്കുട്ടീ.. ഞാനിപ്പ വരാം.. ‘“