“” അല്ല മാത്തുക്കുട്ടീ…ഇതെല്ലാം നടക്കുന്ന കാര്യമാണോ… ഇവിടെയൊരു കട എന്നൊക്കെ പറഞ്ഞാൽ അതൊക്കെ വിജയിക്കുമോ..?”
ഷംസുവിന് ഇപ്പഴും വലിയ പ്രതീക്ഷയൊന്നുമില്ല.
“” നടക്കും ഷംസൂ… ഈ നാട്ടുകാരൊന്ന് സഹകരിച്ചാൽ മതി…”
മാത്തുക്കുട്ടിപ്രതീക്ഷയോടെ പറഞ്ഞു.
“:അവസാനം നിനക്ക് കടിച്ചതും, പിടിച്ചതും ഇല്ലാതാകരുത്.. എനിക്കത്രയേ ഉള്ളൂ…”
ആത്മാർത്ഥ സുഹൃത്തിനോടുള്ള സ്നേഹത്തോടെ ഷംസു പറഞ്ഞു.
കുറച്ച് നേരം അവർ സംസാരിച്ചിരുന്നു.കറിയാച്ചൻ ചെന്ന് ടോണിയെ വിളിച്ചുണർത്തി. മരം കോച്ചുന്ന തണുപ്പിൽ അവൻ പുതച്ച് മൂടിക്കിടക്കുകയായിരുന്നു. പുലർച്ചെയാണ് ഒന്ന് മയങ്ങിയത്..
വീർത്ത കൺപോളകൾ അവൻ വലിച്ച് തുറന്നു.
“”ടോണിച്ചാ.. മാത്തുക്കുട്ടി വന്ന് കാത്തിരിക്കുന്നുണ്ട്… എഴുന്നേറ്റ് വാ.. ടൗണിലേക്ക് പോകണമെന്ന് പറഞ്ഞിരുന്നില്ലേ…?””
“” ആ.. ചേട്ടാ… ഞാൻ നന്നായിട്ടൊന്നുറങ്ങി.. നല്ല തണുപ്പല്ലേ.. ഇപ്പോ വരാമെന്ന് പറ മാത്തുക്കുട്ടിയോട്…”
ടോണി എഴുന്നേറ്റ് പുറത്തിറങ്ങി നാൻസിയുടെ മുറിയുടെ നേരെയൊന്ന് നോക്കി. വാതിൽ അടഞ്ഞ് കിടക്കുകയാണ്.. ഉറങ്ങുകയാവും കഴപ്പി..
അവൻ കുളിമുറിയിലേക്ക് കയറി. താൻ ഇന്നലെ അഴിച്ചിട്ട ഷർട്ടും, മുണ്ടും അലക്കി, അഴയിൽ വിരിച്ചിട്ടിരിക്കുന്നത്ടോണികണ്ടു.
നാൻസി രാവിലെത്തന്നെ എഴുന്നേറ്റ് അലക്കും, കുളിയുമൊക്കെ കഴിഞ്ഞെന്ന് ടോണിക്ക് മനസിലായി.
തണുത്ത വെള്ളത്തിൽ നന്നായൊന്ന് കുളിച്ച് അവൻ ശരീരത്തിലെ ഉറക്കക്ഷീണമകറ്റി..
പുറത്തിറങ്ങി, തന്റെ ബാഗ് നാൻസിയുടെ മുറിയിലാണല്ലോ എന്നോർത്ത് അവൻ വാതിലിൽ മുട്ടി. ഉടനെത്തന്നെ അവൾ വാതിൽ തുറന്നു. ടോണി അവളെയൊന്ന് നോക്കി..
കുളിച്ച് സുന്ദരിയായി, കുറച്ച് മേക്കപ്പൊക്കെയിട്ട്, റോസ് നിറത്തിലുള്ള സാരിയുടുത്ത്, ആദ്യരാത്രി കഴിഞ്ഞ മണവാട്ടിയെ പോലെ നാൻസി നിന്നു.