ചായകുടി കഴിഞ്ഞ് ഷംസു എഴുന്നേറ്റ് സുനിക്കുട്ടനോട് പറഞ്ഞു.
“” കുട്ടാ… ഞാൻ നിന്റെ വണ്ടിയൊന്ന് എടുക്കുന്നുണ്ട്… വീട്ടിലൊന്ന് പോയിട്ട് വരാം…”
“” നീ പോയാലെങ്ങിനെയാ ഷംസൂ.. സാധനങ്ങളൊക്കെ ഇപ്പോവരില്ലേ… അതിറക്കണ്ടേ… ഇരുമ്പും, ഷീറ്റുമൊക്കെയാണ്.. ആള് വേണ്ടി വരും…”
ഷംസു പോകാനൊരുങ്ങുന്നത് കണ്ട് മാത്തുക്കുട്ടി പറഞ്ഞു.
“” ഞാനിപ്പോ വരും മാത്തൂ… വീട്ടിലൊന്ന് പോയി വേഗം വരും…”
“” അവൻ പോയിട്ട് വരട്ടെ മാത്തുക്കുട്ടീ..””
അവരുടെ സംസാരം കേട്ട് ടോണി പറഞ്ഞു.
ഷംസു, ടോണിച്ചനെ അടിമുടിയൊന്ന് നോക്കിബൈക്കിൽ കയറി ഓടിച്ചു പോയി.
അവന്റെ ശരീരം ചെറുതായി വിറക്കുന്നുണ്ട്.
വീണ്ടും അവന്റെ മനസ് മന്ത്രിച്ചു.
അമ്പാനേ ശ്രദ്ധിക്ക്….
വീട്ടിലെത്തുമ്പോൾ ഉമ്മ കുളിക്കുകയാണെന്ന് തോന്നുന്നു. അടുക്കളയിൽ നോക്കുമ്പോൾ ഇത്ത അങ്ങോട്ട് തിരിഞ്ഞ് എന്തോ പണിയിലാണ്.. മീൻ പൊരിക്കുകയാണെന്ന് തോന്നുന്നു. അതിന്റെ കൊതിപ്പിക്കുന്ന ഗന്ധം മൂക്കിലേക്ക് വലിച്ച് കയറ്റി, ഇത്തയെ ഒന്നുകൂടി നോക്കി അവൻ മുറിയിലേക്ക് കയറി.
മെല്ലെ വാതിൽ ചാരി കിടക്കയിലേക്ക് കിടന്ന് കണ്ണുകളടച്ചു.
ഷംസുവിന്റെ മനസിൽ ശക്തമായ ഒരു വടംവലി നടക്കുകയാണ്. ഇത് ശരിയോ, തെറ്റോ എന്ന് പോലും അവനറിയില്ല.
താനീ ചെയ്യാൻ പോകുന്നതിന്റെ ഭവിഷ്യത്ത് കൃത്യമായി അവൻ കണക്ക് കൂട്ടിയിട്ടുണ്ട്..ഒന്ന് പാളിപ്പോയാൽ വളരെ വലിയ പ്രത്യാഘാതമായിരിക്കും ഉണ്ടാവുക.. കുടുംബം തന്നെ തകർന്നെന്ന് വരാം..
പക്ഷേ, ഇത് കൃത്യമായ പ്ലാനിംഗോടെ നടപ്പാക്കുന്നത് ഷംസുവാണ്.തന്റെ നീക്കങ്ങളെല്ലാം കിറുകൃത്യമായിരിക്കും. അണുവിട തെറ്റില്ല… തെറ്റാൻ പാടില്ല..എല്ലാ പദ്ധതികളും കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കിയതാണ്.. നാളെയത് നടപ്പിലാക്കാനും തീരുമാനിച്ചതാണ്.
പക്ഷേ… ഇന്ന് രാവിലെ ആ തീരുമാനത്തിൽ ചെറിയൊരു മാറ്റം വരുത്താൻ നിർബന്ധിതനാവുകയായിരുന്നു..
അത്.. അത് ടോണിച്ചനെ കണ്ടതിന് ശേഷം ഉണ്ടായതാണ്..അതോടെ പദ്ധതിയിട്ടത് നാളെ നടക്കില്ലേ എന്നൊരാശങ്ക അവനുണ്ടായി.