മഞ്ഞ്മൂടിയ താഴ് വരകൾ 4 [സ്പൾബർ]

Posted by

==≠=====================

ടൗണിലെ കാര്യങ്ങളെല്ലാം തീർത്ത്, തിരിച്ച് മണിമലയിലെത്തിയപ്പോഴേക്കും പന്ത്രണ്ട് മണിയായിരുന്നു. ചെറിയ വെയിലുണ്ട്. എങ്കിലും അന്തരീക്ഷത്തിൽ തണുപ്പ് തന്നെയാണ്. നാലാളും ജീപ്പിൽ നിന്നിറങ്ങി കറിയാച്ചനോട് ചായയെടുക്കാൻ പറഞ്ഞു.
തിരിച്ച് വരുമ്പോൾ ടോണിക്ക് മണിമലയുടെ വിശദമായൊരു ചിത്രം മൂന്നാളും കൂടി പറഞ്ഞ് മനസിലാക്കിയിരുന്നു.
മണിമലയിൽ ഏകദേശം മുന്നൂറോളം വീടുകളുണ്ട്. മണിമല ആ പഞ്ചായത്തിലെ പതിനെട്ടാം വാർഡാണ്. കാലങ്ങളായി അവിടുത്തെ വാർഡ് മെമ്പർ, മാളിയേക്കൽ മത്തായിച്ചന്റെ ജ്യേഷ്ഠൻ, മാളിയേക്കൽ അവറാച്ചനായിരുന്നു. മൂന്ന് വർഷം മുൻപ് അവറാച്ചൻ മരിച്ചു. പിന്നെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കൈതക്കോട്ടെ ലാസറിന്റെ മകൻ ബിനോയ് മെമ്പറായി. അവറാച്ചൻ നല്ലാരു വാർഡ് മെമ്പറായിരുന്നു.
കാലങ്ങളായിഅവിടെ ഉണ്ടായിരുന്ന
എൽ. പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തിയതും, ഒരു അംഗൻവാടി തുടങ്ങിയതും അവറാച്ചൻ മെമ്പറായതോടെയാണ്. ഒരു റേഷൻ കടയും, ഒരു ഹെൽത്ത് സെന്ററും അവറാച്ചന് സ്ഥലം എം. എൽ. എ യുമായുള്ള ബന്ധം കൊണ്ട് നേടിയെടുത്തതാണ്.കരന്റ് കൊണ്ടുവന്നതും, ഒരു മൊബൈൽ ടവർ സ്ഥാപിച്ചതും അവറാച്ചൻ ഓടി നടന്നാണ്. അവറാച്ചന്റെ മരണശേഷം മകൻ ജോണിച്ചനെ മെമ്പറാക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും, അവൻ ജർമനിയിൽ ജോലിയുള്ള ഒരു നഴ്സിനെ കെട്ടി ജർമനിക്ക് പോയി. മണിമലക്കാർ പഴഞ്ചൻ ആൾക്കാരൊന്നുമല്ല. യുവ തലമുറയൊക്കെ നല്ല മോഡേണാണ്. എല്ലാവരുടേയും കയ്യിൽ സ്മാർട്ട് ഫോണുണ്ട്. ഐഫോൺ ഉപയോഗിക്കുന്നവർ പോലുമുണ്ടിവിടെ..
ഭൂരിഭാഗവും കൃഷിയിടങ്ങളാണ്. അവിടുത്തെ കൃഷിപ്പണിയാണ് പ്രധാനമായും ഇവിടുത്തുകാരുടെ തൊഴിൽ. കാപ്പി കൃഷിയും, തേയിലയുമുണ്ട്. മത്തായിച്ചന്റെത് തന്നെയാണ് കൂടുതൽ ഭൂമിയും. പുറത്തുള്ളവർക്കും ഇവിടെ ഭൂമിയുണ്ട്. തലമുറ മാറ്റം വന്നതോടെ കൂടുതൽ പേരും ഇപ്പോൾ ടൗണിൽ പോയി എന്തെങ്കിലും ജോലി ചെയ്യുന്നവരാണ്. ഡോക്ടറും, എഞ്ചിനീയറും, അദ്ധ്യാപകരും ഇപ്പോൾ മണിമലക്ക് സ്വന്തമായുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *