രാവിലത്തെ കർമങ്ങൾ ഒക്കെ കഴിഞ്ഞ് വീട്ടിൽ നിന്ന് ബ്രേക്ഫാസ്റ് ഒക്കെ കഴിച്ച് ഗിരി നേരെ മനോജിന്റെ കടയിലേക്ക് വിട്ടു. അവിടെ എത്തിയപ്പോ നല്ല തിരക്ക്. ഉത്കടനത്തിന്റെ തിരക്ക് തന്നെ ആയിരുന്നു അത്. അവൻ മനോജിന്റെ കടയിൽ നിന്നു ഒരു കുലുക്കി വാങ്ങി അവിടെ നിന്നു. ഉത്കടന തിരക്കിൽ സൗമ്യയെ അവൻ അവിടെ എല്ലാം നോക്കി പക്ഷെ കണ്ടില്ല.
മനു ഗിരിയെ വിളിച്ചു അവൻ അപ്പോൾ ശ്രീജയെ കോളേജിൽ വിട്ടതിന് ശേഷം മനോജിന്റെ കടയിലേക്ക് വന്നു.
മനു : അവളെ കണ്ടോ
ഗിരി : ഇല്ലടാ, നീ എവിടെ
മനു : ഞാൻ അങ്ങോട്ട് വന്നോണ്ടിരിക്കുവാ
ഗിരി സ്കൂളിന് അഗത്തേക്ക് നോക്കി അവൾ അവിടെയും ഇല്ല. മനുവും വന്ന് അവർ രണ്ടുപേരും കുറച്ചു നേരം നിന്നെങ്കിലും സൗമ്യയെ കാണാൻ പറ്റിയില്ല.
മനു : എടാ നമ്മൾക്ക് ഇപ്പോൾ കോളേജിലേക്ക് പോകാം ഉച്ചക്ക് വന്ന് നോക്കാം.
ഗിരി ഒട്ടും മനസ്സിലാതെ അവിടെ നിന്നും മനുവുമായി കോളേജിലേക്ക് പോയി. കോളേജിൽ വന്നിട്ടും ഗിരിക്ക് ഒരു മനസ്സമാധാനം ഇല്ലായിരുന്നു. അവൻ അവളെ ഇന് തന്നെ സെറ്റ് ആക്കണം എന്നാ ഒറ്റ ചിന്തയിൽ ആയിരുന്നു. അവൻ ഉച്ചക്ക് ലഞ്ച് ടൈമിൽ മനുവിനെ കൂട്ടാൻ നിക്കാതെ ബൈക്കും എടുത്ത് നേരെ മനോജിന്റെ കടയിലേക്ക് പോയി. അവൻ അവിടെ എത്തിയതു അതാ സൗമ്യ ഫ്രോന്റിൽ തന്നെ നിൽക്കുന്നു. അവൾ അവനെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
അവൻ ബൈക്ക് സ്റ്റാൻഡ് ഇട്ട് ഇറങ്ങിയതും മനോജിന്റെ വിളി, ഗിരി നിവർത്തി ഇല്ലാതെ അങ്ങോട്ട് ചെന്നു അവൾ അപ്പഴും അവനെ തന്നെ നോക്കി നിൽക്കുകയാണ്. മനോജ് അവനെ അവിടെ നിന്ന് വിടുന്നതും ഇല്ല. പെട്ടന് ദൈവദൂതനെ പോലെ മനു ക്ലാസ്സിലെ മറ്റൊരു കൂട്ടുകാരന്റെ ബൈക്കിൽ വന്നു നേരെ കടയിലേക്ക് കയറി മനോജുമായി സംസാരിച്ചു തുടങ്ങി. ഗിരി മനോജ് എന്താ പറയുന്നേ എന്ന് കേൾക്കാൻ ഉള്ള ഒരു മനസ്സികാവസ്ഥയിൽ ആയിരുന്നില്ല അത് മനുവിന് മനസ്സിലായി. സൗമ്യ അപ്പഴേക്കും അഗത്തേക്കുപോയി. അവൾ ഊണ് കഴിക്കാനായി ഇരുന്നു. അപ്പഴും അവൾ ഇടംകണ്ണ് ഇട്ടു അവനെ നോക്കുനുണ്ടായിരുന്നു. മനു ഇതെല്ലാം കാണുന്നും ഉണ്ട്, അവൻ പതിയെ സംസാരിച്ച് സിഗരറ്റ് വേണം എന്ന് പറഞ്ഞു മനോജിനെ കടയുടെ അഗത്തേക്ക് കൊണ്ടുപോയി ഇത് അറിയാതെ നിന്ന ഗിരിയുടെ ബാക്കിൽ ചവിട്ടി, ഗിരി കടയുടെ തിട്ടയിൽ നിന്നു വീഴാൻ പോയപ്പോ ആണ് മനോജിനെയും കൊണ്ട് മനു അഗത്തേക്ക് പോകുന്നത് കണ്ടത്, മനു അവിടെ നിന്ന് അവളോട് പോയി സംസാരിക്കാൻ ആംഗ്യം കാണിക്കുന്നത് കണ്ട ഗിരിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി. അവൻ അവളുടെ അടുത്തേക്ക് നടന്നു അവന്റെ നെഞ്ച് പടപാടാന് ഇടിക്കുന്നു അവളോട് എന്ത് ചോദിക്കണം എന്നുള്ള ടെൻഷൻ അവന്റെ മനസ്സിൽ അലയടിച്ചു. രണ്ടും കല്പിച്ചു കിട്ടിയ ചാൻസ് ഉപയോഗിക്കാൻ അവൻ തീരുമാനിച്ചു. അവൻ വരുന്ന കണ്ടപ്പോ സൗമ്യ ചെറുതായി ഒന്നു ഞെട്ടിയെങ്കിലും അവൾ അവനെ നോക്കി ചിരിച്ചു. അവൻ അവൾ ഇരുന്നുഭക്ഷണം കഴിക്കുന്ന അടുത്ത് തന്നെ വന്നുനിന്നു.