കുറച്ചു ദൂരം പിന്നിട്ടപ്പോൾ ആണ് നന്ദനു ഒരു ഫോൺ കാൾ വന്നത്…
ഒരു വട്ടം എടുക്കാതെ ഇരുന്നെങ്കിലും രണ്ടാമത്തെ വട്ടവും കോൾ വന്നപ്പോൾ വണ്ടി ഒന്ന് സൈഡിലേക്കു ഒതുക്കി അവൻ കാൾ അറ്റൻഡ് ചെയ്തു…
“ഹാ വരുന്നുണ്ട് ഉടനെ എത്തും എല്ലാം പറഞ്ഞപോലെ തന്നെ”
ഹെഡ് ഫോണിൽ കൂടി നന്ദു ആർക്കോ മറുപടി കൊടുക്കുന്നത് മാത്രമാണ് നവ്യ കേട്ടത്…
കുറച്ചു നേരം എന്തോ സംസാരിച്ച ശേഷം അവൻ കാൾ കട്ടാക്കി….
“ആരാ ഏട്ടാ ആരാ വിളിച്ചേ നമ്മള് പോണ കാര്യം ആർക്കേലും അറിയുവോ”
നവ്യ തന്റെ ഷാൾ മാറ്റി കൊണ്ട് സംശയത്തോടെ ചോദിച്ചു…
“ഓ അതോ അതു എന്റെ ഒരു ഫ്രെണ്ട വെറുതെ വിളിച്ചത മാളു എന്ന നമ്മുക്ക് പോകാം ഇരുട്ടു ആവും മുൻപ് അവിടെ എത്തണ്ടെ വൈകിയ ശരി ആവില്ല”
ഒരു തൃപ്തി അല്ലാത്ത മറുപടി അവൾക്കു കൊടുത്തു കൊണ്ട് അവൻ വണ്ടി മുന്നോട്ടു എടുത്തു…
അവനെ സംശയിക്കേണ്ട കാര്യമൊന്നും ഇല്ലാത്തതിനാൽ അവൾ അതു വലിയ കാര്യമാക്കിയില്ല….
ആ സായം സന്ധ്യയിൽ അവനെ തന്നിലേക്കു ചേർത്തു പിടിച്ചു കൊണ്ട് ആ കാപ്പി തോട്ടങ്ങൾ നിറഞ്ഞ മലചെരുവിലൂടെയുള്ള യാത്രയിൽ അവൾ മറ്റെല്ലാം മറക്കുകയായിരുന്നു..
നേരം ഒന്ന് ഇരുട്ടിയപ്പോയെക്കും അവർ ലക്ഷ്യസ്ഥാനത്തു എത്തി…
അവൾ വിചാരിച്ച പോലെ ഉള്ള ഒരു അബിയൻസ് ഒന്നും അല്ലായിരുന്നു അവിടെ ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു ലോക്കൽ ലോഡ്ജ്…
“നന്ദു ഇവിടെ ആണോ നമ്മള് റൂം എടുക്കുന്നെ”
അവൻ വണ്ടി ഒന്ന് ഒതുക്കി വെച്ചപ്പോൾ അവൾ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു കൊണ്ട് ചോദിച്ചു…
“വലിയ ഹോട്ടലിൽ ഒന്നും നമുക്ക് പോയാൽ അങ്ങനെ റൂം തരില്ല മാളു അവര് പ്രൂഫോകെ ചോദിക്കും എന്തേലും സംശയം തോന്നിയാൽ പിന്നെ അതു വലിയ പ്രശ്നമാകും ഇവിടെ ആകുമ്പോ ഞാൻ കുറെ വട്ടം വന്നിട്ടുള്ളതാ എനിക്ക് അറിയുന്നവരാ ഇവിടെ ഉള്ളത് പേടിക്കാൻ ഒന്നുമില്ല നീ ഇറങ്ങു നമ്മുക്ക് റൂം എടുത്തിട്ട് ഒന്ന് ഫ്രഷ് ആയിട്ടു പുറത്തൊക്കെ ഒന്ന് നടക്കാം കുറച്ചു നേരം ഒന്ന് അഡ്ജസ്റ്റ് ചെയെന്നെ വേറെ വഴി ഇല്ല മാളു”