അതു പറയുമ്പോയും അവളു നന്നായി പേടിച്ചു വിറച്ചു ഇരിക്കുവാണെന്നു അവനു തോന്നി…
“എന്തു പറ്റി മാളു മുഖം എന്താ വല്ലാതെ അയാള് എന്താ പറഞ്ഞെ നിന്നോട് എന്തേലും മോശമായിട്ട് പറഞ്ഞോ എന്തു പറ്റി നിനക്ക്”
തല തോർത്തി കൊണ്ട് അവളുടെ അടുത്തായി അവൻ വന്നിരുന്നു…
“ഏയ്യ് ഒന്നുമില്ല ഏട്ടാ അയാള് എന്തോ പോലെ സംസാരമൊക്കെ എനിക്ക് എന്തോ പേടി ആവുന്നു ഏട്ടന് അറിയുന്ന ആളാണെന്ന് പറഞ്ഞോണ്ട ഞാനിവിടെ നിൽക്കാന്ന് തന്നെ സമ്മതിച്ചേ പക്ഷെ ഇപ്പൊ ശരിക്കും പേടി തോന്നുവാ വേണ്ടായിരുന്നു ഇതൊന്നും”
അവളുടെ ആശങ്ക അവനോടവൾ തുറന്നു പറഞ്ഞു…
“അങ്ങനെ ഒന്നുമില്ല മാളു അയാള് നല്ലവന എനിക്ക് അറിയാവുന്നതല്ലേ നീ പേടിക്കാതെ ഇരിക്ക് ദേ ഇന്നത്തെ ഇ രാത്രി ഇങ്ങനെ പേടിച്ചു ഇരിക്കാൻ ഉള്ളതല്ലാട്ടോ അതിനല്ല നമ്മള് ഇവിടെ വന്നേ”
ചിരിച്ചു കൊണ്ട് അവളുടെ കൈയിൽ ചേർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു…
“അയ്യടാ അതൊന്നും വേണ്ടാട്ടോ എനിക്ക് പേടിയാ അങ്ങനെയൊക്കെ കല്യാണം കഴിഞ്ഞു മതി അതൊക്കെ എനിക്ക് അതൊന്നും അറിയില്ല ഏട്ടാ കൂട്ടുകാരൊക്കെ അങ്ങനെയൊക്കെ പറയുമ്പോ തന്നെ പേടിയാ എനിക്ക് ഏട്ടനെ എനിക്ക് അത്ര വിശ്വാസം ആയതു കൊണ്ട ഏട്ടന്റെ കൂടെ ഞാൻ വിളിച്ചപ്പോ ഇവിടേക്കു വന്നത് വേണ്ടാത്തതൊന്നും മനസ്സിൽ വെക്കേണ്ട കേട്ടോ എന്റെ ഏട്ടന്റെ കൂടെ കുറച്ചു നേരം ഇരുന്ന മതി അത്ര മതി എനിക്ക്”
അവളുടെ ആ പറച്ചിൽ കേട്ടപാടെ അണ്ടി പോയ അണ്ണാനെ പോലെ ആയി നന്ദൻ….
“അങ്ങനെ പറഞ്ഞാൽ എങ്ങനാ മാളു തന്നെ ഇങ്ങനെ ഒറ്റയ്ക്കു കിട്ടിയിട്ട് ഞാൻ ചുമ്മാ തന്നെ ഇങ്ങനെ മുഖത്തോട്ടു നോക്കി എത്ര നേരം ഇരിക്കും”