ചെല്ല് പോയി തുണി മാറട അമ്മ പറഞ്ഞോണ്ട് അങ്ങൊട്ട് വന്ന് ഞാൻ അകത്തേക്ക് കേറാൻ തുടങ്ങിയപ്പോൾ അമ്മ
ഇതിലെ അല്ല പുറകിലൂടെ പോ
ഞാൻ സൈഡ് വഴി പുറകിൽ ചെന്ന് നനഞ്ഞതെല്ലാം അവിടുള്ള ഒരു ബക്കറ്റിൽ ഇട്ട് അഴയിൽ കിടന്ന ഉണങ്ങിയ തുണി ഉടുത്ത് അടുക്കളയിൽ കൂടി അകത്ത് കേറി അമ്മ അവിടെ നിൽപ്പുണ്ട്.
അമ്മ: ദേ ചെറുക്കാ നിനക്ക് സാപ്പോർട്ട് തരുന്നുണ്ടന്ന് കരുതി നീ അത് മുതലാക്കരുത് നിന്നോട് എത്ര തവണ പറഞ്ഞു നേരത്തെ വരണം എന്ന് അച്ഛൻ
ഞാൻ: സോറി അമ്മേ
അമ്മ: ചെല്ല് ചെന്നിരിക്ക് ഞാൻ ചായ എടുക്കാം
ഞാൻ ഹാളിലേക്ക് പോയി അച്ഛൻ അവിടെ ഇരുപ്പുണ്ട് അമ്മ ചായയുംകൊണ്ട് വന്ന് ഞാൻ അത് കുടിച്ചോണ്ടിരുന്നപ്പോൾ അച്ഛൻ പറഞ്ഞു
നാളെ ഞാൻ സ്പെയർ പാർട്സ് നോക്കാൻ കോയമ്പത്തൂർ വരെ പോകുവാ മൂന്ന് ദിവസം എടുക്കും നീ നേരത്ത് വീട്ടിൽ വന്നം അമ്മ ഒറ്റയ്ക്ക് ഒള്ളു കേട്ടല്ലോ..
ഞാൻ : ശരി അച്ചാ
അമ്മ: ഒറ്റയ്ക്കാണോ പോണേ എങ്ങനാ അപ്പോ പോകുന്നെ?
അച്ഛൻ :യൂസഫിനോട് പറഞ്ഞിട്ടുണ്ട് അവന്റെ ടാക്സിക്ക് പോകാമെന്ന് വെച്ച്
അമ്മ: അത് നന്നായി അറിയുന്ന ആൾ ആണല്ലോ
അച്ഛൻ : രാവിലെ പോകണം
അമ്മ : എന്ന ഭക്ഷണം എടുക്കാം രാവിലെ നേരത്തെ എനിക്കാനുള്ളതാല്ലെ
അച്ഛൻ :മ്മ്
രാവിലെ എണീറ്റപ്പോൾ നല്ല പനി ഇന്നലത്തെ മഴ പണി തന്നു അച്ഛൻ പോയി. ഒരു കണക്കിന് നന്നായി ഇല്ലേ ഈ പനിക്കുന്നതിനും കൂടി ചീത്ത കേട്ടേനെ. ഞാൻ ഫോൺ എടുത്ത് മനഫിനോട് ഇന്ന് വരുന്നില്ലെന്ന് പറഞ്ഞ് ഒന്നുടെ പുതച് കിടന്ന്. അപ്പഴേക്കും അമ്മ കാപ്പിയുമായി വന്നു