എന്നാൽ അങ്ങെതും മുൻപ് ഒരു അലർച്ച ഉയർന്നു നല്ല പരിചയമുള്ള ഒരു അലർച്ച ഓടിയവന്മാരെല്ലാം തിരിഞ്ഞു നോക്കി.കിച്ചുവിന്റെ കൈകുഴക്കുള്ളിലാണ് മുരുകേശന്റെ തല. മുരുകേശന്റെ മുന്നിൽ നിൽപ്പുണ്ട് അച്ചു… “ഡേ…യ് തമിഴന്മാര് തിരിഞ്ഞോടി വന്നു അച്ചു തിരിഞ്ഞു നിന്നൊന്നു നോക്കി മറ്റവന്റെ കൈ തിരിച്ചൊടിച്ചപ്പോ മുരുകേശനെ നോക്കിയ നോട്ടം തമിഴന്മാരെല്ലാം ആ നോട്ടത്തിൽ ബ്രേക് പിടിച്ചു ഭയത്തോടെ. അച്ചു തിരിഞ്ഞു മുരുകേശനെ ഒന്നു നോക്കി അമ്മമാരു നിൽക്കണിടത്തേക്കും ഒണ് നോക്കി സരുമ്മേടെ തോളിൽ തല ചായ്ച്ചു നിൽക്കുന്ന നിഷ്കളങ്കയായ ഒരു പെൺകുട്ടി
അവളുടെ വെളുത്ത കവിളിൽ അഞ്ചു വിരൽ പാടുകൾ കണ്ണുകൾ ഒന്നടച്ചു തുറന്നു കൃഷ്ണമണികൾ ചുവന്നു കണ്ണിൽ നിന്നു തീപാറുന്ന ഒരു നോട്ടം മുരുകേശന്റെ ശരീരം ഒന്നാകെ വിറച്ചു ആ നോട്ടത്തിൽ. അച്ചു വലതു കൈ തളർത്തിയിട്ടുകൊണ്ട് രണ്ടു തവണയൊന്നു കുടഞ്ഞു സർവശക്തിയും കൈയിലേക്ക് ആവാഹിച്ചു കൊണ്ട് വീശി ഒരടി. കിച്ചുവിന്റെ കൈ കുഴക്കിടയിൽ ഇരുന്ന മുഖം ഒരു വശത്തേക്ക് കോടി പോയി.
വഴിയോര കച്ചവടക്കാർ നിരത്തിയിട്ടിരുന്ന ചാക്കിലേക്ക് രണ്ടു പല്ല് തെറിച്ചു വന്നു വീണു. പുറം കൈ കൊണ്ട് മറു കവിളിലും ഒന്നു പൊട്ടിച്ചു അച്ചു. അവന്റെ വലത്തേ കൈ പിടിച്ചിങ്ങെടുത്തു ..” ഈ കൈ കൊണ്ടല്ലേ നീ അവളുടെ കവിളത്തടിച്ചേ..? “ഇത് ഞാനിങ്ങെടുക്കുവാ..” മുരുകേശന്റെ ചെവിക്കരികിൽ ഒരു മുരൾച്ച.കൈ നിവർത്തിയങ്ങോട്ടു പിടിച്ചിട്ടു കൈ മടക്കിനു മുട്ട് കാലു ഒരറ്റ കേറ്റാരുന്നു. അസ്ഥികൾ ഒടിയണ ശബ്ദം പിന്നെയുമാ അമ്പല മുറ്റത്തു