അന്നയുടെ ജോർജ് 3 [Garuda]

Posted by

 

മറ്റു പെൺകുട്ടികൾ അവനോടു സംശയങ്ങൾ ചോദിക്കുമ്പോൾ അവൾ കണ്ണുരുട്ടി കാണിക്കും. അത് മനസിലാവുമ്പോൾ അവൻ അവരോടു കൂടുതൽ അടുത്തിടപഴുകും. അതവളെ ദേഷ്യം പിടിപ്പിക്കും. അവൻ ചിരിച് കൊണ്ട് അവളെ ദേഷ്യപിടിപ്പിക്കും. അത് കഴിഞ്ഞു അവനൊരു പിച്ചും കിട്ടും.

 

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ നേരം അവർ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരുവൻ പേടിച്ചു കൊണ്ട് ഓടി വന്നു ജോർജിനോട് പറഞ്ഞു. ജോർജെ നമ്മുടെ അനന്ദുവിനെ കുറച്ചാളുകൾ വന്നു തല്ലുന്നു. പേടിച്ചു വിറച്ചാണ് അവനത് പറഞ്ഞത്. ജോർജ് അവനെയും കൂട്ടി അങ്ങോട്ട്‌ ഓടി. അന്നയും കൂട്ടുകാരിയും അവരുടെ പുറകെ കൂടെ പോയി.

 

അവിടെ ചെന്നപ്പോൾ അനന്തു എന്ന പയ്യനെ 4 ആളുകൾ ചേർന്ന് അടിക്കുന്നുണ്ടായിരുന്നു. എല്ലാവരും ചുറ്റും നോക്കി നിൽക്കുന്നു. നിനക്ക് ഔസെപ്പച്ഛന്റെ മോളെ തന്നെ പ്രേമിക്കണം അല്ലെ. അവനെ തല്ലുന്നതിനിടയിൽ ഒരുവൻ പറഞ്ഞു.അനന്തുവിന് മിണ്ടാൻ പോലുമുള്ള അവസ്ഥയല്ലായിരുന്നു.

അടി കൊണ്ട് അവൻ അവശനായിരുന്നു. വന്നവരുടെ കയ്യിൽ കത്തിയും വടികളും ഉണ്ടായിരുന്നു. ജോർജ് അവിടെ ചെന്ന് അവരോടു സംസാരിക്കാൻ നിന്നു. എന്നാൽ അവർ കൂട്ടാക്കുന്നില്ല. ജോർജിനെ തള്ളി മാറ്റി അവർ വീണ്ടും അനന്തുവിന്റെ നേരെ തിരിഞ്ഞു. അവൻ അവരുടെ അടി തടയാൻ ശ്രമിച്ചുകൊണ്ട് അവരെ തിരിച്ചടിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടു പേടിച്ചു നിൽക്കുകയാണ് അന്ന. അവൾ ഇടയ്ക്കിടെ ജോർജിനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

അവൻ അതൊന്നും മൈൻഡ് ചെയ്തില്ല. പേടിച്ചിട്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു. പെട്ടെന്നാരാൾ ജോർജിനെ പുറകിൽ നിന്നും കത്തി കൊണ്ട് കുത്തി. അവന്റെ പുറകിൽ ആണ് കുത്തു കൊണ്ടത്. അവൻ നിലത്തു വീണു. ഇതുകണ്ട അന്ന ആർത്തു നിലവിളിച്ചു ജോർജിനെ തട്ടി വിളിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *