അന്ന : എന്നാൽ ഞാൻ പറഞ്ഞേക്കാം.
നീ പറയുവോ അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
അന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി. അവനോടു കൂടുതൽ ചേർന്നുനിന്നു.അവന്റെ കണ്ണിൽ നോക്കി പറഞ്ഞു. ഈ തെമ്മാടി കുടിച്ചോ ഞാൻ പറയില്ല. അവളുടെ ആ നെഞ്ചോടു ചേർന്നുള്ള നിൽപ്പ് അവന്റെ സിരകളെ നിശ്ചലമാക്കി.
അവർ പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു. അങ്ങോട്ട് മിങ്ങോട്ടും കണ്ണുകൾ എന്തൊക്കെയോ പറയുന്നു. ആദ്യമായിട്ടാണ് ഒരു പെണ്ണിനോട് ഇങ്ങനെ ചിരിക്കുന്നതും ഇത്രെയും അടുത്ത് നിൽക്കുന്നതും. അവളാണെങ്കിൽ മാറുന്നുമില്ല.
എന്തൊരധികാരത്തിലാണ് അവൾ നിൽക്കുന്നത്. ആകെ കുറച്ചു കാലത്തെ പരിചയമേ ഒള്ളു. അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിൽ സ്പർശിക്കുന്നത് പോലെ തോന്നി. പന്തലിലെ കല്യാണത്തിന് ഒരുക്കിയ വിവിധ വർണ്ണ പ്രകാശങ്ങൾ അവരുടെ ആ നിൽപ്പ് കൂടുതൽ ഭംഗിയാക്കി.
ആകാശത്തു നിന്നും ചന്ദ്രൻ അവരെ നോക്കി കൊണ്ടേയിരുന്നു. അവരുടെ ചുണ്ടുകൾ തമ്മിൽ മുത്താൻ ആകാശത്തെ നക്ഷത്രങ്ങൾ പോലും ആഗ്രഹിച്ചു. അവരറിയാതെ തന്നെ ചുണ്ടുകൾ തമ്മിൽ മുട്ടിപോകുമെന്ന അവസ്ഥ.
ജോർജെ… താഴെ നിന്നും അപ്പച്ചൻ വിളിക്കുന്നത് കേട്ടു രണ്ടു പേരും മാറി നിന്നു. എന്തോ നാണം കൊണ്ട് അവൾ തല തിരിച്ചു താഴേക്കു നടന്നു. എന്താണ് നടന്നത് എന്ന് പോലും മനസിലാക്കാതെ അവനും കൂടെ പോയി.
എല്ലാവരും അവരെ കാത്തിരിക്കുകയായിരുന്നു. രണ്ടുപേരും ഒരുമിച്ചു വീട്ടിൽ നിന്നിറങ്ങി വന്നു. അവന്റെ കൂട്ടുകാർ അത് കണ്ടു കണ്ണ് തള്ളി ഇരിക്കുകയാണ്.