ഇന്നെത്രണ്ണം അടിച്ചു. അന്ന പതിയെ ചെവിയിൽ ചോദിച്ചപ്പോൾ ആണ് അവൻ അവളെ നോക്കിയത്. ഡ്രസ്സ് എല്ലാം മാറ്റി അവൾ അൽപ്പം സുന്ദരി ആയിട്ടുണ്ടോ എന്ന് അവനു തോന്നി
ജോർജ് : 4 എണ്ണം, എന്തേ നിനക്കും വേണോ. ആരും കേൾക്കാതെ അവൻ പറഞ്ഞു.
അന്ന : കിട്ടിയാൽ ട്രൈ ചെയ്യാമായിരുന്നു. പുഞ്ചിരിയോടെ അവൾ പറഞ്ഞു.
എന്താ രണ്ടുപേരും കൂടി ഒരു സ്വകാര്യം. അമ്മായിമ്മ അവരോടു ചോദിചപ്പോൾ ഒന്ന്മില്ലമ്മച്ചി എന്ന് അവൻ പറഞ്ഞു.
അവൾ ചിരിച്ചു.
ജോർജെ ഇവൾ നിന്റെ ക്ലാസ്സിൽ ആണെന്ന് നിന്റെ അമ്മച്ചി പറഞ്ഞു. എന്നിട്ട് ഞങ്ങൾ ഇപ്പോഴാണ് അറിയുന്നത്. അവനോടായി അമ്മായിച്ചൻ പറഞ്ഞു.
ഞങ്ങളും ഇപ്പോഴാ അറിയുന്നേ. അന്ന അത് പറഞ്ഞപ്പോൾ ജോർജ് അവളുടെ മുഖത്തേക്ക് നോക്കി.
അതെന്തായാലും നന്നായി. എനിക്കിത്തിരി സമാധാനം കിട്ടുമല്ലോ. നീ അവളെയൊന്നു ശ്രദ്ധിക്കണം കേട്ടോ പപ്പയും മമ്മിയും ഇല്ലാത്ത കൊച്ചാണത്. അത് പറഞ്ഞതും അമ്മായിഅമ്മ അമ്മായിഅപ്പന്റെ മുഖത്തേക്ക് അൽപ്പം ദേഷ്യത്തോടെ നോക്കി. ഇതിപ്പം അവളുടെ മുന്നിൽ പറയേണ്ട ആവശ്യമുണ്ടോ എന്നാണ് ആ നോട്ടത്തിനർത്ഥം എന്ന് അവനു മനസിലായി. പറയേണ്ടി ഇല്ലായിരുന്നു എന്ന് അദ്ദേഹത്തിനും തോന്നി. അവൻ അവളുടെ മുഖത്തേക്ക് നോക്കി.
അവൾ ചെറിയ പുഞ്ചിരിയോട് കൂടി തന്റെ സങ്കടം മറച്ചു വെക്കാൻ ശ്രമിക്കുന്നു. ഭക്ഷണം കഴിപ്പൊക്കെ തീർന്നു പോകാനുള്ള തയാറെടുപ്പിൽ ആയിരുന്നു അവർ . അവൻ മാറിനിന്നു എല്ലാം കാണുകയായിരിന്നു. ചേച്ചി പോകുന്നത് ആലോചിച്ചപ്പോൾ സങ്കടം മറ്റൊന്നും അവനു ചെയ്യാൻ കഴിയുന്നില്ല.