അന്ന : ഇപ്പോൾ മോൻ പൊക്കോ. നിന്നെ ഞാൻ എടുത്തോളാം. ഇതിൽ നിന്നു നീ അടിക്കാൻ നിൽക്കണ്ട. അധികാരത്തോടെ അവൾ പറഞ്ഞു.
ജോർജ് അവളെ മൈന്റ് ചെയ്യാതെ താഴേക്ക് നടന്നു. അവൾ പിന്നാലെയും. ഒരു ചിരിയോടെ.
അമ്മച്ചിയും അപ്പച്ചനും കാണാതെ ഒതുക്കി പിടിച്ചു അവൻ കൂട്ടുകാരുടെ അടുത്തേക്ക് പോയി. അന്ന നേരെ മണവാട്ടിയുടെ അടുത്തേക്കും. കുപ്പി കൂട്ടുകാർക്ക് കൊടുത്ത്. പിന്നെ ഇവിടെ നിന്നും അടിച്ചു കുളവാക്കരുത്. അങ്ങ് മാറി പോയി അടിച്ചേക്കണം. ഒരു താക്കീത് പോലെ അവൻ അവരോടു പറഞ്ഞു.
അങ്ങനെ പരിപാടിയൊക്കെ കഴിഞ്ഞു എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നു. അളിയനും പെങ്ങളും അമ്മച്ചിയും അപ്പച്ചനും എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. നല്ല സുന്ദരമായ കാഴ്ച.
ദൈവമേ എന്നും ഇതുപോലെ ഇവരെ ചേർത്ത് നിർത്തണമേ. മനസ്സിൽ അവൻ പ്രാർത്ഥിച്ചു. ഇടയ്ക്കു വഴക്ക് കൂടുമെങ്കിലും പെങ്ങളെന്നു വച്ചാൽ അവനു ജീവനാണ്. അവൾ പോകുന്നത് ആലോചിക്കുമ്പോൾ സങ്കടം വരും.
ടാ ജോർജെ ഇവിടെ വന്നിരിക്കടാ. അമ്മായിയപ്പൻ വിളിച്ചപ്പോഴാണ് അവൻ ചെന്നത്. സന്തോഷത്തോടെ അവൻ അവരുടെ അടുത്തേക്ക് ചെന്ന്. ഫോട്ടോ ഗ്രാഫർമാർ നിർത്താതെ ഫോട്ടോ എടുത്തു അവരുടെ പണി ഭംഗിയാക്കുന്നു.
ഞാൻ ചെന്നിരുന്നു നോക്കിയപ്പോൾ തൊട്ടടുത്തു അന്ന ഇരിക്കുന്നത് കണ്ടു. അവൻ മൈന്റ് ചെയ്തില്ല. എല്ലാവരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. പെങ്ങളുടെ മുഖത്തു ദുഃഖം ഉണ്ടെങ്കിലും അവൾ അത് മറച്ചുവെച്ചു ചിരിക്കാൻ ശ്രമിക്കുന്നു.